മൂന്നു കേസില്‍ കൂടുതലുള്ള ബ്ലേഡുകാര്‍ക്കെതിരെ ഗുണ്ടാനിയമം

കൊള്ളപ്പലിശ പിരിവുമായി ബന്ധപ്പെട്ടു മൂന്നു ക്രിമിനല്‍ കേസുകളില്‍ കൂടുതല്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ബ്ലേഡ് പലിശക്കാരെ ഗുണ്ടാനിയമത്തില്‍ ഉള്‍പ്പെടുത്തി നിയമനടപടി സ്വീകരിക്കുമെന്നു തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാം അറിയിച്ചു. തിരുവനനന്തപുരം റേഞ്ച് പരിധിയിലെ ബ്ലേഡ് മാഫിയയുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

അനധികൃതമായി പണം കടം കൊടുക്കുന്നവര്‍ക്കെതിരെ പോലീസ് ക്രിമിനല്‍ നടപടി സ്വീകരിക്കും. പലിശ പിരിവുമായി ബന്ധപ്പെട്ട് ആക്രമണം, വധശ്രമം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരം കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരേയാണു നടപടി. ഗുണ്ടാ നിയമപ്രകാരം ഇവരെ നാടു കടത്താനും ഒരു വര്‍ഷം വരെ കസ്റ്റഡിയില്‍ െവയ്ക്കാനും ഗുണ്ടാ നിയമ (കാപ) പ്രകാരം പോലീസിന് അധികാരമുണ്ട്. ബ്ലേഡ് മാഫിയകളെ സംബന്ധിച്ച വിവരം എസ്.പിമാരെ ഫോണ്‍, എസ്.എം.എസ്., വാട്‌സ് ആപ് സംവിധാനങ്ങള്‍ വഴി അറിയിക്കാം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close