‘മൂലധനശക്തികളുടെ ദല്ലാള്‍മാര്‍ ആറന്മുളയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു’

വിമാനത്താവളത്തിന്റെ പേരില്‍ ആറന്മുളയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ മൂലധനശക്തികളുടെ ദല്ലാള്‍മാരാണെന്ന് കാര്‍ട്ടൂണിസ്റ്റ് രാകേഷ് പി. നായര്‍ പറഞ്ഞു. ആറന്മുള വിമാനത്താവളവിരുദ്ധ സത്യാഗ്രഹത്തിന്റെ 93-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എം. കോഴഞ്ചേരി ഏരിയ കമ്മിറ്റിയംഗം കെ.െക.ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു.
വിമാനത്താവളഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്നവര്‍ ബുധനാഴ്ചത്തെ സത്യാഗ്രഹത്തില്‍ പങ്കെടുത്തു. അജിത് കുറുന്താര്‍, സ്വാമി പവനപുത്രദാസ്, കെ.എം.ഗോപി, അപ്പുക്കുട്ടന്‍നായര്‍, കെ.കെ.കമലാസനന്‍, കെ.എന്‍.ഗോപിനാഥപിള്ള, എസ്.ശ്യാംകുമാര്‍, ശിവരാജന്‍ ചെന്നീര്‍ക്കര, സാവിത്രി ബാലന്‍, പി.ഇന്ദുചൂഡന്‍, കെ.ഐ.ജോസഫ്, എം.എന്‍.ഹരി എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close