മെക്സിക്കന്‍ തിര

mexico won

ഒരു സമനില മാത്രം മതിയായിരുന്നു മെക്സിക്കോയ്ക്ക് പ്രീ ക്വാര്‍ട്ടര്‍ കാണാന്‍. ക്രൊയേഷ്യക്ക് വേണ്ടത് ജയവും. എന്നാല്‍ ക്രൊയേഷ്യന്‍ പ്രതീക്ഷകളെ തല്ലിത്തകര്‍ത്ത് ആധികാരിക ജയത്തോടെ തന്നെ മെക്സിക്കോ മുന്നേറി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മെക്സിക്കോയുടെ ജയം. ഗ്രൂപ്പില്‍ 7 പോയിന്റുമായി ബ്രസീലിനൊപ്പമാണെങ്കിലും ഗോള്‍ ശരാശരി മെക്സിക്കോ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രീ ക്വാര്‍ട്ടറില്‍ ഹോളണ്ടാണ് മെക്സിക്കോയുടെ എതിരാളികള്‍. തോല്‍വിയോടെ ക്രൊയേഷ്യ ലോകകപ്പില്‍ നിന്നും പുറത്തായി. തുടക്കം ക്രൊയേഷ്യന്‍ ആക്രമണത്തോടെയായിരുന്നെങ്കിലും പ്രതിരോധത്തിലൂന്നി കളിച്ച മെക്സിക്കന്‍ വല ചലിപ്പിക്കാന്‍ അവര്‍ക്കായില്ല. 72ാം മിനുട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത് .മെക്സിക്കന്‍ ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വസിന്റെ തലയില്‍ നിന്നായിരുന്നു ഗോള്‍. 2 മിനുട്ടിനകം ക്വാര്‍ഡാഡോയും 82ാം മിനുട്ടില്‍ ഹാവിയന്‍ ഹെര്‍ണാണ്ടസും ലീഡുയര്‍ത്തി. കളി തീരാന്‍ മൂന്ന് മിനുട്ട് ശേഷിക്കെ പെരിസിച്ചാണ് ക്രൊയേഷ്യയുടെ ആശ്വാസ ഗോള്‍ നേടിയത്.

Show More
Close
Close