മെക്സിക്കന്‍തിരയില്‍ സിംഹങ്ങള്‍ മുങ്ങി

mexico

കാമറൂണിന്റെ പതിനൊന്ന് താരങ്ങളെ മാത്രമായിരുന്നില്ല മെക്സിക്കോയിക്ക്  നേരിടാനുണ്ടായിരുന്നത്. തെറ്റായ തീരുമാനങ്ങളിലൂടെകളം നിറഞ്ഞ റഫറിയെയും കളം നനച്ച് പ്രതിരോധം തീര്‍ത്ത കനത്ത മഴയെയും അതിജീവിക്കണമായിരുന്നു അവര്‍ ക്ക്. എന്നാല്‍ തുടക്കം മുതല്‍ ആഞ്ഞടിച്ച മെക്സിക്കന്‍ തിര എതിര്‍ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. ആദ്യ പകുതിയില്‍ രണ്ട് തവണ സാന്റോസ് കാമറൂണ്‍വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡ് വിധിച്ച റഫറിയുടെ തെറ്റായ തീരുമാനം ഗോള്‍ നിഷേധിച്ചു. 21ാം മിനുട്ടില്‍ മിഗ്വെര്‍ ലിയുന്‍ എടുത്ത കോര്‍ണര്‍ കിക്ക് സാന്റോസ് വിദഗ്ധമായി വലയിലാക്കിയെങ്കിലും ഓഫ് സൈഡ് കൊടി ഉയര്‍ത്തി. വലിയ പരാതിക്കാണ് ഈ തീരുമാനം ഇടയാക്കിയത്. സാന്റോസ് ഓഫ്സൈഡ് പരിധി കടന്നിട്ടില്ലെന്ന് റീപ്ലേകളില്‍  വ്യക്തമായിരുന്നു. രണ്ട് ഗോളുകള്‍ നിഷേധിക്കപ്പെട്ടതോടെ രണ്ടാം പകുതിയില്‍ മെക്സിക്കോ ആക്രമണം കനപ്പിച്ചു. 61ാം മിനുട്ടില്‍ അതിന്റെ പ്രയോജനവും അവര്‍ക്ക് കിട്ടി. ഹെക്ടര്‍  ഹെരേരയുടെ പാസ് സാന്റോ പോസ്റ്റിലേക്ക് തൊടുത്തെങ്കിലും ഷോട്ട് കാമറൂണ്‍ ഗോളി തടഞ്ഞു.എന്നാല്‍ പോസ്റ്റിന് മുന്നില്‍ മാര്‍ക്ക് ചെയ്യപ്പെടാതെനിന്ന ഓര്‍ബി പെരാല്‍ട്ട അനായാസം പന്ത് വലയിലാക്കി.തിരിച്ചടിക്കാന്‍ ലഭിച്ച അവവസരങ്ങള്‍ അലക്ഷ്യമായ ഷോട്ടുകളിലൂടെ മുന്‍നിര നഷ്ടപ്പെടുത്തിയതോടെ കാമറൂണ്‍ പരാജയം സമ്മതിച്ചു.ജയത്തോടെ ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്റ് കാമറൂണ്‍ ബ്രസീലിനു പിന്നില്‍ രണ്ടാമതെത്തി.ബ്രസീലിനും മൂന്ന് പോയിന്റാണ് ഉള്ളതെങ്കിലും ഗോള്‍ ശരാശരിയില്‍ അവര്‍ മുന്നിലാണ്.

റിപ്പോര്‍ട്ട്: പി.കെ  ഫൈസല്‍മോന്‍

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close