മെഡിക്കല്‍ – എന്‍ജിനീയറിങ് പ്രവേശന പരീക്ഷ

entrance exam

കേരള മെഡിക്കല്‍ – എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ ഇന്ന് തുടങ്ങും. ഒരു ലക്ഷത്തി നാല്‍പത്തി എണ്ണായിരം (1,48,000) വിദ്യാര്‍ത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതുന്നത്.

പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനയാണ് ഇക്കുറി. 1,19,000 പേര്‍ എന്‍ജിനീയറിംഗ് പരീക്ഷയും ഒരു ലക്ഷത്തോളം പേര്‍ മെഡിക്കല്‍ പരീക്ഷയും എഴുതും. രണ്ട് പരീക്ഷയും എഴുതുന്നവരുടെ എണ്ണം എഴുപത്തി മൂവായിരം. ഇന്നും നാളെയും എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ നടക്കും. രാവിലെ 10 മുതല്‍ 12.30 വരെയാണു പരീക്ഷാ സമയം.
23ന് രാവിലെയും വൈകിട്ടുമായി മെഡിക്കല്‍ പ്രവേശന പരീക്ഷ നടക്കും.

സംസ്ഥാനത്ത് 327 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്. കേരളത്തിന് പുറത്ത് ദില്ലിയില്‍ രണ്ടും റാഞ്ചി, മുംബൈ, ദുബായ് എന്നിവിടങ്ങളില്‍ ഓരോ പരീക്ഷാകേന്ദ്രങ്ങളുമുണ്ട്. പരീക്ഷകളുടെ ഉത്തരസൂചികകള്‍ ബുധനാഴ്ച വൈകിട്ട് ആറിന് പ്രവേശന പരീക്ഷ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അടുത്തമാസം 25നകം ഫലം പ്രഖ്യാപിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close