മെയ് അഞ്ചു മുതല്‍ അനിശ്ചിതകാല ബസ് സമരം

private bus

മെയ് അഞ്ച് മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നു. ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫഡറേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മിനിമം ചാര്‍ജ്ജ് ആറു രൂപയില്‍ നിന്ന് പത്തു രൂപയായി വര്‍ധിപ്പിക്കുണം എന്നതാണ് പ്രധാന ആവശ്യം. ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണം എന്ന ആവശ്യം കൂടാതെ വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടുക, സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ അതേ പടി നിലനിര്‍ത്തുക, സ്‌റ്റേജ് ക്യാരേജുകളുടെ കാലാവധി 15 വര്‍ഷം എന്ന് നിജപ്പെടുത്തിയിട്ടുള്ളത് എടുത്തുമാറ്റുക, സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിക്കുന്നത് സംബന്ധിച്ച് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ വരുത്തിയ ഭേദഗതി സംസ്ഥാനത്തും വരുത്തുക, ഡീസല്‍ സബ്‌സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ബസ് ഉടമകള്‍ ഉന്നയിക്കുന്നു.

കോണ്‍ഫഡറേഷന്‍ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ അദ്ധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. 2013 ഡിസംബര്‍ ആറിന് സമിതി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതില്‍ തുടര്‍ നടപടികളൊന്നും സര്‍ക്കാര്‍ സ്വീരിച്ചിരുന്നില്ല. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക എന്നതാണ് ബസ് ഉടമകളുടെ മറ്റൊരു ആവശ്യം 2014 ജനുവരി 29 മുതല്‍ കോണ്‍ഫഡറേഷന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഗതാഗത വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം സമരം പിന്‍വലിക്കുകയായിരുന്നു. ബസുടമകളുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കുമെന്നും അതിന് കുറച്ച് സമയം വേണമെന്നുമാണ് അന്ന് സര്‍ക്കാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയൊന്നുമില്ലാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകാന്‍ ബസുടമകള്‍ തീരുമാനിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close