മെര്‍സ്: പ്രവാസികള്‍ ഭീതിയില്‍

mers

സൗദി അറേബ്യയില്‍ മെര്‍സ് രോഗം അപകടകരമാം വിധത്തില്‍ പടരുന്നു. അവധിക്കാലം അടുത്തതിനാല്‍ സൗദിയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് എത്തുന്നത് രോഗം കേരളത്തിലേയ്ക്ക് വ്യാപിയ്ക്കാനുള്ള സാധ്യത കൂട്ടുന്നു.കഴിഞ്ഞ ദിവസം മാത്രം ആറ് പേരാണ് മെര്‍സ് ബാധിച്ച് സൗദിയില്‍ മരണമടഞ്ഞത്. ഇതോടെ പുതുതായി റിപ്പോര്‍ട്ട് ചെയ്ത മെര്‍സ് ബാധിത മരണങ്ങളുടെ എണ്ണം 13 ആയി. രോഗത്തെത്തുടര്‍ന്ന് സൗദിയിലെ സ്ഥിതിഗതികള്‍ വഷളാകുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. രോഗബാധിതരില്‍ ഏഷ്യക്കാര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. 2012 ലാണ് സൗദിയില്‍ കൊറോണ വൈറസ് ബാധ അഥവാ മെര്‍സ് രോഗം സ്ഥിരീകരിയ്ക്കുന്നത്. സാഴ്‌സിനെപ്പോലെ വളരെ വേഗം പടരില്ലെങ്കിലും സൗദിയിലെ സ്ഥിതിഗതികള്‍ വച്ച് നോക്കുമ്പോള്‍ രോഗം പടര്‍ന്ന് കൊണ്ടിരിയ്ക്കുകയാണ്.
ഇതുവരെ 139 പേരാണ് മെര്‍സ് ബാധിച്ച് സൗദിയില്‍ മരിച്ചത്. കഴിഞ്ഞ ദിവസം 22, 26, 35 വയസുള്ള മൂന്ന് സ്ത്രീകള്‍ റിയാദിലും, 68 വയസുള്ള സ്ത്രീയും 78 വയസുള്ള പുരുഷനും മദീനയിലും മെര്‍സ് ബാധിച്ച് മരിച്ചു. ജിദ്ദയില്‍ ഇതേ ദിവസം തന്നെ 70കാരനും മെര്‍സ് ബാധിച്ചു മരിച്ചു.480 ല്‍ അധികം പേര്‍ക്ക് രോഗം ബാധിച്ചതില്‍ 139 പേരും മരിച്ചു. ഈ നില തുടര്‍ന്നാല്‍ കൂടുതല്‍പേര്‍ക്കും രോഗം ബാധിയ്ക്കാനാണ് സാധ്യത. പ്രവാസികള്‍ നാട്ടിലേയ്‌ക്കെത്തുന്നതിനാല്‍ കേരളവും മെര്‍സ് ഭീഷണിയിലാണ്. രോഗം ബാധിച്ചവരില്‍ 40 ശതമാനത്തിലധികവും മരണപ്പെടുകയാണുണ്ടായത്. സാര്‍സിനെക്കാള്‍ ഭീതി പടര്‍ത്തുന്നതാണ് മെര്‍സ് സാര്‍സിനെപ്പോലെ ശ്വാസകോശ അണുബാധ, ഉയര്‍ന്ന ശരീരോഷ്മാവ്, ചുമ, ശ്വസ തടസ്സം എന്നീ ലക്ഷണങ്ങള്‍ മെര്‍സിനുമുണ്ട്. എന്നാല്‍ മെര്‍സ് ബാധിതരുടെ വൃക്കകള്‍ അതിവേഗം പ്രവര്‍ത്തനരഹിതമാകുന്നതാണ് രോഗത്തിന്റെ ഏര്‌റവും ഭീകരമായ ലക്ഷണങ്ങളില്‍ ഒന്നാണ്. മെര്‍സ് വൈറസിനെതിരെ ഫലപ്രദമായ കുത്തിവയ്‌പ്പോ ചികിത്സയോ ലഭ്യമല്ലെന്നതിനാല്‍ ഇത് തടയാനും ഏറെ പ്രയാസകരമാണ്. എന്തായാലും പ്രവാസികളെപ്പോലെ കേരളീയരും മെര്‍സിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close