മെസിയും ഇന്ത്യയും തമ്മില്‍

messi practise

മരാക്കാനയില്‍ അര്‍ജന്റിനയ്ക്കായി മെസ്സി ലോകകിരീടമേറ്റുവാങ്ങിയാല്‍ അത് ക്യാപ്റ്റനെന്ന നിലയില്‍ കൂടി മെസ്സിയുടെ പൂര്‍ണതയാകും. ആ പൂര്‍ണതയിലേക്കുള്ള യാത്ര മെസ്സി തുടങ്ങിയത് മൂന്ന് വര്‍ഷം മുന്‍പ് ഇങ്ങ് ഇന്ത്യയില്‍ കൊല്‍ക്കത്തിയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വലയെ തോല്‍പിച്ചുകൊണ്ടായിരുന്നു. മെസ്സിഎന്ന നായകന്റെ അരങ്ങേറ്റമായിരുന്നു ഇത്. ഓള്‍ട്ടമെന്‍ഡിക്ക് വിജയഗോളിന് അവസരമൊരുക്കിയത് നായകനായ മെസ്സിയായിരുന്നു.

ഇതിനകം വിവിധ സൗഹൃദമത്സരങ്ങളിലായി രാജ്യത്തിന് വേണ്ടി 7 ഗോളുകള്‍.  2014 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ 14 മത്സരങ്ങളില്‍ നിന്നും 10 ഗോളുകള്‍. ഈ ലോകകപ്പില്‍ അര്‍ജന്റീനയെ ഒറ്റയ്ക്ക് ചുമലിലേറ്റിയ 4 ഗോളുകള്‍. സ്വിറ്റ്സര്‍ലന്റിനെതിരെ നിര്‍ണായക ഗോളിന് വഴിയൊരുക്കിയ പാസടക്കം നിരവധി അസിസ്റ്റുകള്‍. മെസ്സിക്കുചുറ്റും അര്‍ജന്റീന ടീം ഒന്നാണ്.

92 കളികളില്‍ 44 ഗോളുകള്‍ . ക്യാപ്റ്റനായ ശേഷം പിറന്നത് 25 ഗോളുകള്‍. രാജ്യത്തിനു വേണ്ടി കളിക്കുന്നില്ലെന്ന ആരോപണം ഇനി മെസ്സിക്കുമേല്‍ ചാര്‍ത്താനാകില്ല. 2011 കോപ അമേരിക്കയുടെ ക്വാര്‍ട്ടറില്‍ ഉറുഗ്വേക്കെതിരെ കളിക്കിടെ മഷരാനോയെ പിന്‍വലിച്ചപ്പോഴാണ് ക്യാപ്റ്റന്റെ ചുമതല ആദ്യമായി മെസ്സിയിലെത്തിയത്. ഈ ലോകകപ്പിലേക്കുള്ള യാത്ര തുടങ്ങാന്‍ അര്‍ജന്റീന ദൗത്യമേല്‍പിച്ച അലജാദ്രോ സാബെല്ല എന്ന പരിശീലകന്‍ മഷരാനോയില്‍ നിന്നും ക്യാപ്റ്റന്റെ ആം ബാന്‍ഡ് അന്ന് 24 കാരനായ മെസ്സിയെ പൂര്‍ണമായും ഏല്‍പിച്ചു. ഇന്ന് ഇരുവര്‍ക്കും ഒരു വലിയ ദൗത്യം പൂര്‍ത്തിയാക്കേണ്ട ദിനം.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close