മോദിയുടെ പെരുമാറ്റച്ചട്ടം: സുരക്ഷാപ്പടയും ചുവപ്പു ലൈറ്റും വേണ്ട

beacon light

എന്‍.ഡി.എ. സര്‍ക്കാറിന് ജനങ്ങള്‍ക്കിടയില്‍ മതിപ്പുണ്ടാക്കാന്‍ ലാളിത്യത്തോടും കരുതലോടുംകൂടി പെരുമാറണമെന്ന് കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.

മന്ത്രിമാര്‍ ആവശ്യത്തിലേറെ സുരക്ഷാഭടന്‍മാരെ ഒപ്പം കൂട്ടാനും കാറുകളില്‍ ചുവന്ന ലൈറ്റ് ഘടിപ്പിക്കാനും പാടില്ല. പൊതുജനങ്ങളോടും മറ്റുള്ളവരോടും മാന്യമായി പെരുമാറണം. പ്രതിപക്ഷ പാര്‍ട്ടികളോടും അവര്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളോടും പക്ഷപാതപരമായി പെരുമാറരുത്-മോദി നിര്‍ദേശിച്ചു. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിമാരുടെ സമ്പൂര്‍ണയോഗത്തിലാണ് ഇത് മുന്നോട്ടുവെച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവരും സംസാരിച്ചു.
ഒളിക്യാമറാ ഓപ്പറേഷനുകളില്‍ കുടുങ്ങരുതെന്നും അപരിചിതരെ അടുപ്പിക്കരുതെന്നും പ്രധാനമന്ത്രി മന്ത്രിമാരോട് നിര്‍ദേശിച്ചു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുംവേണ്ടി വഴിവിട്ട് കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ പാടില്ല.

കേന്ദ്രത്തില്‍നിന്ന് ഫണ്ട് അനുവദിക്കുമ്പോള്‍ വിവേചനം പാടില്ലെന്നതാണ് മറ്റൊരു നിര്‍ദേശം. എല്ലാവരെയും തുല്യരായി കാണണം. പ്രതിപക്ഷനേതാക്കളോടും എം.പി.മാരോടും മാന്യതയോടെ പെരുമാറുകയും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും വേണം. പ്രതിപക്ഷ എം.പി.മാരെ അത്താഴത്തിനോ ഉച്ചഭക്ഷണത്തിനോ ക്ഷണിക്കുന്നതില്‍ അപാകമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ എല്ലാവരുടേതുമാണ്. അതിനാല്‍ സംസ്ഥാനങ്ങളോട് വിവേചനം പാടില്ല. ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുകയും അവരില്‍നിന്ന് പുതിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളുകയും വേണം. പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് പുറമേനിന്നുള്ള വിദഗ്ധരുടെ സേവനം ആവശ്യമാണെങ്കില്‍ അത് പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close