മോദിയെത്തി; ആവേശത്തിരയില്‍ അനുയായികള്‍

modi after result

ബിജെപി സര്‍ക്കാരിന്റെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെത്തി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും റോഡ് ഷോ ആയാണ് അദ്ദേഹം പാര്‍ട്ടി ആസ്ഥാനത്തേക്ക് വന്നത്.

ഡല്‍ഹിയില്‍ നിന്നും വിജയിച്ച ഏഴ് ബിജെപി എംപിമാരും അദ്ദേഹത്തിനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു.

മോദിക്കായി കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ദേശീയ സുരക്ഷാ സേനയുടെ കമാന്‍ഡോകളാണ് സുരക്ഷാ ചുമതലയേറ്റിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയുടെ മുന്നിലൂടെ റോഡ് ഷോ പോവുന്നതിനാല്‍ ഇവിടെയും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഏറെ ദൂരെനിന്ന് കൃത്യമായി വെടിവെക്കാന്‍ വിദഗ്ധരായ സ്‌നിപ്പര്‍ വിഭാഗത്തിലെ സൈനികരെയും ഉയര്‍ന്ന കെട്ടിടങ്ങളില്‍ വിന്യസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 11, അശോകറോഡ് പൂര്‍ണമായും സുരക്ഷാസേനയുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close