മോദിയെ പാകിസ്താനിലേയ്ക്ക് അയക്കണമെന്ന് ലാലു

lalu prasad

ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ പാകിസ്താനിലേയ്ക്ക് അയക്കണമെന്ന് ആര്‍ .ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവ്. മോദിക്കുള്ള ഏറ്റവും നല്ല മരുന്ന് ഇതാണെന്നും ലാലു പറഞ്ഞു. മോദി പ്രധാനമന്ത്രിയായാല്‍ മേഖല സംഘര്‍ഷഭരിതമാകുമെന്ന പാകിസ്താന്‍ ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മോദിയെ എതിര്‍ക്കുന്നവരെ പാകിസ്താനിലേയ്ക്ക് അയക്കുമെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്. എന്നാല്‍ , മോദിയെ തന്നെ പാകിസ്താനിലേയ്ക്ക് പറഞ്ഞയക്കുകയാണ് വേണ്ടത്. എന്നാല്‍ , പാകിസ്താന്‍ മന്ത്രി പറഞ്ഞതുപോലെ മേഖലയിലെ പ്രശ്‌നങ്ങളൊന്നും ഉണ്ടാവുകയില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെക്കുറിച്ചെല്ലാം നമുക്ക് പിന്നീട് തീരുമാനിക്കാം-ലാലു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close