മോദിസര്‍ക്കാര്‍ ശരിയായ വഴിയില്‍: രാഷ്ട്രപതി

pranab mukharjee

നരേന്ദ്രമോദി സര്‍ക്കാറിന്റെ സാമ്പത്തികനയങ്ങളെ പിന്തുണച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നേരിട്ടുള്ള വിദേശനിക്ഷപം കൂടുതല്‍ ആകര്‍ഷിക്കാനുള്ള സര്‍ക്കാറിന്റെ ശ്രമം ‘ശരിയായ വഴി’ക്കുള്ളതാണെന്ന് വ്യവസായികളുടെ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 86-ാം വാര്‍ഷികസമ്മേളനത്തില്‍ രാഷ്ട്രപതി പറഞ്ഞു. ‘നിങ്ങളിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആഗോളീകരണം യാഥാര്‍ഥ്യമാണ്. അധിക മൂലധനമുള്ള രാജ്യങ്ങളെ നിക്ഷേപത്തിനായി നാം ആകര്‍ഷിക്കേണ്ടതുണ്ട്. പരിഷ്‌കരണമെന്നത് ഒരു തുടര്‍പ്രക്രിയയാണ്. അത് ഇടയ്ക്കുവെച്ച് നിര്‍ത്താനാവില്ല ”- അദ്ദേഹം പറഞ്ഞു.

ഇന്‍ഷുറന്‍സ്, പ്രതിരോധമേഖലകള്‍ കൂടുതല്‍ വിദേശ നിക്ഷേപത്തിന് തുറന്നുകൊടുക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ശ്രമങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് അവയെ പരോക്ഷമായി പിന്തുണച്ചുള്ള രാഷ്ട്രപതിയുടെ പ്രസ്താവന.

പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളെയും രാഷ്ട്രപതി പിന്തുണച്ചു. വളര്‍ച്ചനിരക്ക് എട്ടുമുതല്‍ ഒന്‍പത് ശതമാനം വരെയാക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ അനിവാര്യമാണ്. അടിസ്ഥാനസൗകര്യ വികസനത്തിനും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനും ഇവയ്ക്ക് കഴിയുമെന്ന് പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു.

2020 ആകുന്‌പോഴേക്ക് 20 കോടി വിദഗ്ധ തൊഴിലാളികള്‍ രാജ്യത്ത് ആവശ്യമായിവരും. ആഭ്യന്തരമിച്ചവും നിക്ഷേപവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാവൂ. കേന്ദ്രം ഇതിനുള്ള നടപടികള്‍ എടുക്കുന്നുണ്ടെന്നും രാഷ്ട്രപതി വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close