മോദി ഇന്ന് രാജിവെയ്ക്കും: ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായേക്കും

modi anandiben

നരേന്ദ്രമോദി പിന്തുണയ്ക്കുന്ന ആനന്ദിബെന്‍പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞു. ഉച്ചയ്ക്ക് ചേരുന്ന ബി.ജെ.പി. നിയമസഭാകക്ഷിയോഗം മോദിയുടെ പിന്‍ഗാമിയായി ആനന്ദിബെന്നിനെ തിരഞ്ഞെടുക്കും.

റവന്യു, റോഡ്, നഗരവികസനമന്ത്രിയാണ് എഴുപത്തിമൂന്നുകാരിയായ ആനന്ദിബെന്‍ പട്ടേല്‍. ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരിക്കും ഇവര്‍. ബുധനാഴ്ച നിയമസഭയുടെ ഒരുദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ മോദി തന്റെ രാജി ഔദ്യോഗികമായി പ്രഖ്യാപിക്കും.

പല പേരുകളും ഉയര്‍ന്നുവന്നെങ്കിലും മോദി ആനന്ദിബെന്നിന് വേണ്ടി ഉറച്ചുനിന്നതായാണ് സൂചന. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഗുജറാത്തിലെ ഭരണം കൊണ്ടുപോകാന്‍ രൂപവത്കരിച്ച ഉപസമിതിയുടെ അധ്യക്ഷ ആനന്ദിബെന്നായിരുന്നു. അധ്യാപികയായിരുന്ന അവര്‍ 1998 മുതല്‍ നിയമസഭാംഗമാണ്. കേശുഭായ് സര്‍ക്കാറിലും മന്ത്രിയായിരുന്നു.

മോദി സര്‍ക്കാറിലെ മറ്റൊരു മുതിര്‍ന്ന മന്ത്രി നിതിന്‍പട്ടേല്‍, ആര്‍.എസ്.എസ്സിന് താത്പര്യമുള്ള ബി.ജെ.പി. ഓര്‍ഗനൈസിങ് സെക്രട്ടറി ബിക്കുഭായ് ദല്‍സാനിയ, വജുഭായ് വാല തുടങ്ങിയവരുടെ പേരുകളാണ് ആനന്ദിബെന്‍ പട്ടേലിനോടൊപ്പം കേട്ടിരുന്നത്. ആനന്ദിബെന്നിനെ തിരഞ്ഞെടുക്കുന്നതിനോട് മോദിയുടെ വലംകൈ അമിത് ഷാ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിര്‍പ്പുണ്ടെന്നും അറിയുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close