മോദി – മുഖ്യമന്ത്രി കൂടിക്കാഴ്ച തിങ്കളാഴ്ച

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിങ്കളാഴ്ച രാവിലെ 11നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കും. പ്രധാനമന്ത്രി പ്രഖ്യാപിച്ച പത്തിന കര്‍മപരിപാടിയില്‍ പരിഗണിക്കുന്നതിനായി കേരളത്തിന്റെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി സമര്‍പ്പിക്കും.ഇതിനുള്ള വിശദമായ നിവേദനം സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷം ഉമ്മന്‍ ചാണ്ടി നടത്തുന്ന ആദ്യ ഡല്‍ഹി യാത്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് എന്നിവരെയും കാണും. സംസ്ഥാന മന്ത്രിസഭയിലെ മാറ്റങ്ങളും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയിലുണ്ടായേക്കും. ഞായറാഴ്ച വൈകിട്ട് ഡല്‍ഹിക്ക് തിരിക്കുന്ന മുഖ്യമന്ത്രി ചൊവ്വാഴ്ച രാവിലെ മടങ്ങും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close