മോദി ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

modi brasil

ചൊവ്വാഴ്ച ബ്രസീലില്‍ തുടങ്ങുന്ന അഞ്ച് രാജ്യകൂട്ടായ്മ ബ്രിക്സ്സിന്റെ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അഞ്ചംഗ രാഷ്ട്രങ്ങള്‍ക്കും തുല്യപരിഗണന നല്‍കുന്ന ബ്രിക്‌സ് ഡെവലപ്പ്‌മെന്റ് ബാങ്കിന് പൂര്‍ണരൂപം നല്‍കുന്നതിനായിരിക്കും ഉച്ചകോടിയില്‍ പ്രഥമ പരിഗണന. അന്താരാഷ്ട്ര നാണ്യനിധിക്കും െഎ.എം.എഫിനും ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കിനും ബദലായാണ് ബ്രിക്‌സ് രാഷ്ട്രങ്ങള്‍ പുതിയ ബാങ്കിങ് സംവിധാനത്തിന് രൂപം നല്‍കുന്നത്. ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ എന്നിവരുമായി മോദി പുതിയ ബാങ്കിന്‍റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യും.

യു.എന്‍.സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കാരം, ആഗോള സാമ്പത്തികപ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടക്കും.
ഉയര്‍ന്നുവരുന്ന സാമ്പത്തികശക്തികളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയാണ് ബ്രിക്‌സ് അംഗരാജ്യങ്ങള്‍. ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം അംഗരാജ്യങ്ങളുടെ വളര്‍ച്ചയും സ്ഥിരതയും ഉറപ്പാക്കുമെന്ന് മോദി അഭിപ്രായപ്പെട്ടു. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അര്‍ജന്റീന, ബൊളീവിയ, ഇക്വഡോര്‍, പെറു, സുറിനാം, വെനസ്വേല, ഉറുഗ്വായ്, ചിലി തുടങ്ങിയ രാജ്യങ്ങളെയും ക്ഷണിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close