മോദി-ഷെരീഫ് കൂടിക്കാഴ്ചയില്‍ തീവ്രവാദ പ്രശ്നം വിഷയമായി

modi meeting

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസില്‍ നടന്ന 50 മിനിറ്റ് ചര്‍ച്ചയില്‍ ഭീകരവാദവും മുംബൈ ഭീകരാക്രമണവും പാകിസ്താന്‍ ഇന്ത്യയ്ക്ക് സൗഹൃദ രാഷ്ട്ര പദവിയും നല്‍കുന്ന കാര്യങ്ങള്‍ വിഷയമായെന്നാണ് അറിയുന്നത്. 35 മിനിറ്റ് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നീണ്ടുപോവുകയായിരുന്നു. വിദേശാകാര്യ മന്ത്രി സുഷമ സ്വരാജും ഇരു രാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു.

ഇരുവരും ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഷെരീഫ് പിന്നീട് വിശ്രമജീവിതം നയിക്കുന്ന മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പെയിയെയും സന്ദര്‍ശിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close