മൈക്കല്‍ ചോപ്ര കൊച്ചി ടീമില്‍

ഇന്ത്യന്‍ ഫുട്‌ബോളിനു പുത്തനുണര്‍വു നല്‍കുമെന്നു പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വിദേശതാരങ്ങളുടെ ലേലത്തില്‍ കോളടിച്ചതു കേരള ബ്ലാസ്‌റ്റേഴ്‌സ്, ടീം ചെന്നൈ, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ടീമുകള്‍ക്ക്. ഇന്ത്യന്‍ വംശജനും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡിന്റെ താരവുമായിരുന്ന മൈക്കല്‍ ചോപ്രയെ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കേരള ടീം സ്വന്തമാക്കി.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ താരം ബൊജാന്‍ ജോര്‍ഡിച്ച്, മുന്‍ പാരിസ് സെന്റ് ജര്‍മെയ്ന്‍ താരം ബെര്‍ണാഡ് മെന്‍ഡി എന്നിവര്‍ ചെന്നൈ ടീമിലെത്തി. സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മഡ്രിഡിന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെയും ഉടമസ്ഥതയിലുള്ള അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മുന്‍ ബാര്‍സിലോന താരം ജോഫ്രെ മാത്യു, ലിവര്‍പൂളിന്റെ മുന്‍ റൈറ്റ് ബാക്ക് ജോസ് മിഗ്വേല്‍ ഗോണ്‍സാലെസ് റെയ് എന്നിവരെ വിളിച്ചെടുത്തു. മുംബൈയിലെ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ 49 താരങ്ങളെയാണു ലേലത്തിലൂടെ ഐഎസ്എല്ലില്‍ പങ്കെടുക്കുന്ന എട്ടു ടീമുകള്‍ വിളിച്ചെടുത്തത്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close