മൈക്രോസോഫ്റ്റ് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു

ലോകത്തെ മുന്‍നിര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കളായ മൈക്രോസോഫ്റ്റ് ജീവനക്കാരുടെ എണ്ണം ഗണ്യമായി വെട്ടി ചുരുക്കുന്നു. നോക്കിയ ഹാന്‍ഡ് സെറ്റ് യൂണിറ്റ് ഏറ്റെടുത്തതിന്റെ തുടര്‍ച്ചയായാണ് വെട്ടിച്ചുരുക്കലെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച ഉണ്ടായേക്കും. എന്‍ജിനീയറിംഗ്, മാര്‍ക്കറ്റിംഗ് വിഭാഗങ്ങളിലായിരിക്കും കൂടുതല്‍ പിരിച്ചുവിടല്‍ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നോകിയയെ ഏറ്റെടുത്തത് വഴി ജീവനക്കാരുടെ എണ്ണത്തില്‍ 30,000 പേരുടെ വര്‍ധനയാണ് മൈക്രോസോഫ്റ്റിനുണ്ടായത്. നിലവില്‍ 1,27,000 ജീവനക്കാരാണ് മൈക്രോസോഫ്റ്റിനുള്ളത്. എതിരാളികളായ ഗൂഗിളിനെക്കാളും ആപ്പിളിനെക്കാളും ജീവനക്കാരുടെ എണ്ണത്തില്‍ മുന്നിലാണ് മൈക്രോസോഫ്റ്റ്. ഫെബ്രുവരിയില്‍ പുതിയ സിഇഒ ആയി സത്യ നദല്ല ചുമതലയേറ്റതിന് ശേഷം ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2009 ല്‍ 5800 ജീവനക്കാരെ പിരിച്ചു വിട്ടതിന് ശേഷം മൈക്രോസോഫ്റ്റില്‍ നടക്കുന്ന ഏറ്റവും വലിയ പിരിച്ചു വിടലിനാണ് കമ്പനി തയ്യാറെടുക്കുന്നത്. ജൂലൈ 22 ന് ആദ്യ പാദ പ്രവര്‍ത്തന ഫലം പ്രഖ്യാപിച്ചതി ന് ശേഷം സിഇഒ സത്യ നദല്ല ജീവനക്കാരെ അഭിസംബോധന ചെയ്‌തേക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close