മൊബൈല്‍ ഫോണ്‍ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ട്രായ്

മൊബൈല്‍ ഫോണ്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ടെലികോം റഗുലേറ്ററി അതോറിറ്റി. അടിസ്ഥാന നിരക്കില്‍ മാറ്റം വരുത്താതെ പരോക്ഷ നിരക്ക് വര്‍ദ്ധനവിനാണ് ട്രായുടെ നീക്കം. ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനികള്‍ സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കുമെന്നാണ് ട്രായുടെ കണക്കുകൂട്ടല്‍. നിലവിലെ അടിസ്ഥാന കോള്‍ നിരക്ക് മിനിട്ടിന് 1.20 പൈസയാണ്. ഇതില്‍ മാറ്റമുണ്ടാകില്ല. അതേസമയം മൊബൈല്‍ സേവന ദാതാക്കള്‍ നല്‍കുന്ന സൗജന്യ സേവനങ്ങള്‍ എടുത്ത് കളയാനാണ് ട്രായ് ഉദ്ദേശിക്കുന്നത്. ഇതുവഴി പരോക്ഷ നിരക്ക് വര്‍ദ്ധനയുണ്ടാകും. ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് മുതല്‍ ഒമ്പത് ശതമാനം വരെ കോള്‍ നിരക്കില്‍ വര്‍ധനയുണ്ടാകുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍ പറയുന്നു. ഒരു മിനിട്ടിലെ കോള്‍ നിരക്കില്‍ മൊബൈല്‍ കമ്പനികള്‍ക്കുള്ള അറ്റാദായം 44 മുതല്‍ 45 പൈസവരെയാണ്. താരതമ്യേനെ അറ്റാദായ നിരക്ക് കുറവാണെന്നിരിക്കെ നിരക്ക് വര്‍ധന വേണമെന്ന നിലപാടാണ് ട്രായുടേത്. എന്നാല്‍ ഉപഭോക്താവിനുമേല്‍ അധികഭാരം ചുമത്താന്‍ ഉദ്ദേശിക്കുന്നില്ല. ഇതിന്റെ ഭാഗമായാണ് നേരിട്ടുള്ള ചാര്‍ജ് വര്‍ധനവിനെക്കുറിച്ച് ആലോചിക്കാത്തത്. സൗജന്യ നിരക്കുകള്‍ എടുത്തുകളയുമ്പോള്‍ ഉള്ള നിരക്കുവര്‍ധനയെക്കുറിച്ച് മാത്രമാണ് ആലോചനയുള്ളതെന്നും ട്രായ് അറിയിച്ചു. അധിവേഗ ഇന്റര്‍നെറ്റ് സൗകര്യത്തിനുള്ള സ്‌പെക്ട്രം വിതരണം ത്വരിതപ്പെടുത്താനും സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തും. സ്‌പെക്ട്രം ലേലവും വിതരണവും കൈമാറ്റവും സംബന്ധിച്ച് ഇപ്പോഴും അവ്യക്തതകള്‍ ഏറെയാണ്. ഇതുപരിഹരിച്ച് മൊബൈല്‍ സേവന വ്യവസായത്തിന് പുതിയ സര്‍ക്കാര്‍ അനുകൂലനയം സ്വീകരിക്കണമെന്നാണ് ട്രായുടെ ആവശ്യം. നിലവില്‍ പ്രവര്‍ത്തന നിരതമായ 3ജി സ്‌പെക്ട്രത്തിന്റെ ലേലം വിളി പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ എടുക്കേണ്ടി വന്നു. അതുകൊണ്ടുതന്നെ ഇനി നടക്കാനുള്ള 2100 മെഗാ ഹെട്‌സ് പരിധിയിലുള്ള 3ജി സ്‌പെക്ട്രത്തിന്റെ ലേലം വിളി വേഗത്തിലാക്കാനും ട്രായ് സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close