മോട്ടോര്‍വാഹന വകുപ്പ് തിരുവനന്തപുരത്ത് പിഴയിട്ടത് 5.46 കോടി

തിരുവനന്തപുരം ആര്‍.ടി. ഓഫീസിന് പരിധിയില്‍പ്പെട്ട തിരുവനന്തപുരം, നെയ്യാറ്റിന്‍കര, പാറശാല, സബ് ഓഫീസുകളില്‍ നിന്ന് 2013-14 വര്‍ഷം മോട്ടോര്‍വാഹന നിയമപ്രകാരമുള്ള പിഴയായി 5,46,68,105 രൂപ ഈടാക്കി. ഇതില്‍ 3,38,99,380 രൂപ പരിശോധന സമയത്ത് ഉദ്യോഗസ്ഥര്‍ നേരിട്ട് ഈടാക്കിയതാണ്.

2011-12 സാമ്പത്തികവര്‍ഷം 15,660 കേസുകളില്‍ നിന്നായി 3,14,41,790 രൂപ മാത്രമാണ് ലഭിച്ചിരുന്നത്. സ്​പീഡ് ഗവര്‍ണറില്‍ ക്രമക്കേട് നടത്തി ഓടിച്ചതിന് 4012 വാഹന ഉടമകള്‍ക്കെതിരെയും ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ച 12,165 പേര്‍ക്കെതിരെയും അമിതവേഗതയിലും അലക്ഷ്യമായും വാഹനം ഓടിച്ച 4204 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു.

മദ്യപിച്ച് വാഹനം ഓടിച്ചതിനും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതിനും 668 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്തു. സമാന്തര സര്‍വ്വീസ് നടത്തിയതിന് (105), ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടാതെ വാഹനം ഓടിച്ച (6100), ഇന്‍ഷ്വറന്‍സ് ഇല്ലാതെ വാഹനം ഓടിച്ച (7406), പെര്‍മിറ്റ് ഇല്ലാതെ വാഹനം ഓടിച്ച (1805), അനധികൃതമായി സര്‍ക്കാര്‍ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചതിനും ഫ്ലഷ് ലൈഫ് ഫിറ്റ് ചെയ്തതിനും (205) വാഹനങ്ങള്‍ക്കെതിരെയും കേസെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close