മോഡിക്കെതിരെ ദിഗ്വിജയ് സിംഗ് മത്സരിച്ചേക്കും.

vote14 1

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ യു.പി.യിലെ വാരാണസി മണ്ഡലത്തില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല.

മോദിക്കെതിരെ മറ്റ് ചില പ്രമുഖരുടെ പേരും പരിഗണിക്കുന്നുണ്ട്. മത്സരിക്കാന്‍ തയ്യാറാണെന്ന് ദിഗ്വിജയ് സിങ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. വാരാണസിയില്‍ മത്സരിക്കാന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മയും സന്നദ്ധതയറിയിച്ചിട്ടുണ്ട്.
വാരാണസിയില്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ ദിഗ്വിജയിന് കഴിയുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
യു.പിയില്‍ കോണ്‍ഗ്രസ്സിന്റെ ചുമതല വഹിച്ചിരുന്ന ദിഗ്വിജയ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമാണ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള നേതാവും.

പഞ്ചാബിലെ അമൃത്സര്‍ മണ്ഡലത്തിലെ ബി.ജെ.പിയുടെ പ്രമുഖ നേതാവ് അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല.
കോണ്‍ഗ്രസ്സിന്റെ നാലാമത്തെ സ്ഥാനാര്‍ഥിപ്പട്ടിക വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ പ്രഖ്യാപിച്ചേക്കും. വാരാണസി, അമൃത്സര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി കളെ ഈ പട്ടികയില്‍ പ്രഖ്യാപിക്കുന്നകാര്യം നേതൃത്വം ചര്‍ച്ച ചെയ്തുവരികയാണ്.
പ്രമുഖ നേതാക്കള്‍ മത്സരിക്കണമെന്നാണ് രാഹുലിന്റെ നിലപാട്. മത്സരിക്കാന്‍ വൈമുഖ്യം പ്രകടിപ്പിച്ചിരുന്ന മന്ത്രി മനീഷ് തിവാരി നിലപാട് മാറ്റുകയും മത്സരത്തിന് സന്നദ്ധനാണെന്ന് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സിറ്റിങ് സീറ്റായ പഞ്ചാബിലെ ലുധിയാനയില്‍ നിന്നു തന്നെ അദ്ദേഹം ജനവിധി തേടിയേക്കും.

ഇക്കുറി ചണ്ഡീഗഢില്‍നിന്ന് മത്സരിക്കാന്‍ മനീഷ് തിവാരി താത്പര്യമറിയിച്ചിരുന്നു. എന്നാല്‍, ചണ്ഡീഗഢ് സീറ്റ് റെയില്‍വേ മുന്‍ മന്ത്രി പവന്‍ കുമാര്‍ ബന്‍സലിനാണ് നല്‍കിയത്.

തമിഴ്‌നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ സ്ഥാനാ ര്‍ഥികളേയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. തമിഴ്‌നാട്ടില്‍ മന്ത്രി പി.ചിദംബരം അടക്കം പല പ്രമുഖ നേതാക്കള്‍ക്കും മത്സരിക്കാന്‍ താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മകന്‍ കാര്‍ത്തിക്ക് സീറ്റ് നല്‍കണമെന്ന് ചിദംബരം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍, ചിദംബരം മത്സരിക്കണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. തമിഴ്‌നാട്ടിലും കാര്യമായ സഖ്യങ്ങളില്ലാതെയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ആന്ധ്രപ്രദേശില്‍ തെലങ്കാനാ മേഖലയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന തെലുങ്കാനാ രാഷ്ട്രസമിതിയുമായി സഖ്യത്തിനോ ധാരണയ്‌ക്കോ കോണ്‍ഗ്രസ് ഇപ്പോഴും ശ്രമിക്കുന്നുണ്ട്

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close