മോദിക്കു മറുപടിയുമായി രാഹുല്‍ഗാന്ധി വാരണാസിയില്‍

rahul gandhi1

ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോ തുടങ്ങി. ഇവിടുത്തെ പരസ്യ പ്രചാരണം ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് റോഡ്‌ഷോ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, മുകുള്‍ വാസ്‌നിക്, മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് എന്നിവര്‍ രാഹുലിനൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. റോഡ്‌ഷോയ്ക്ക് ശേഷം സത്വാനില്‍ നടക്കുന്ന പൊതുയോഗത്തെ രാഹുല്‍ അഭിസംബോധനചെയ്യും.

രാഹുല്‍ഗാന്ധി മത്സരിക്കുന്ന അമേഠിയില്‍ മെയ് അഞ്ചിന് നരേന്ദ്രമോദി പടുകൂറ്റന്‍ റോഡ്‌ഷോ നടത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് വാരണാസിയിലെ രാഹുലിന്റെ റോഡ്‌ഷോ. നൂറുകണക്കിന് പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് പതാകകളുമായി രാഹുലിന്റെ റോഡ്‌ഷോയില്‍ പങ്കെടുക്കുന്നത്. അതിരാവിലെതന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാരണാസിയില്‍ എത്തിത്തുടങ്ങിയിരുന്നു. മുസ്‌ലിം ഭൂരിപക്ഷമുള്ള ഗോള്‍ഗദ്ദാ പ്രദേശത്തുനിന്നാണ് രാഹുലിന്റെ റോഡ്‌ഷോ തുടങ്ങിയത്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും എസ് പി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ഇന്ന് വാരണാസിയില്‍ റോഡ്‌ഷോ നടത്തുന്നുണ്ട്.

photo in file

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close