മോദിക്കെതിരായ പരാമര്‍ശം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദ് അറസ്റ്റില്‍

masood

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദിനെ അറസ്റ്റ് ചെയ്തു. ബിജെപിയുടെ പ്രധാമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ വെട്ടിനുറുക്കുമെന്ന് ഇമ്രാന്‍ മസൂദ് പ്രസംഗിച്ചതിന്റെ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്ന് യുപി പോലീസ് ഇന്നലെ മസൂദിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സഹറന്‍പൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ഇമ്രാന്‍ മസൂദ് മോദിയെ വെട്ടി നുറുക്കുമെന്ന തരത്തില്‍ പ്രസ്താവന നടത്തിയത്. പ്രസ്താവന വിവാദമായതോടെ മസൂദ് മാപ്പ് പറഞ്ഞു.

ഉത്തര്‍പ്രദേശല്ല ഗുജറാത്ത്. ഗുജറാത്തില്‍ നാല് ശതമാനം മുസ്ലീങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ , ഉത്തര്‍പ്രദേശില്‍ 22 ശതമാനം മുസ്ലീങ്ങളുണ്ട്. മോദിക്കെതിരെ എങ്ങനെ പോരാടണമെന്ന് എനിക്കറിയാം. മോദിയെ ഞാന്‍ തുണ്ടം തുണ്ടമാക്കുമെന്നാണ് ഇമ്രാന്‍ മസൂദ് വീഡിയോയില്‍ പറയുന്നത്.  വിഡിയോ പ്രചരിച്ചതോടെ മസൂദിന്റെ വിദ്വേഷ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി.

എന്നാല്‍ ഇതൊരു പഴയ വീഡിയോ ആണെന്നും മോദിയെ ഒരു പാഠം പഠിപ്പിക്കണം എന്നു മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും മസൂദ് പിന്നീട് വിശദീകരിച്ചു. ഗുജറാത്ത് കലാപത്തെക്കുറിച്ച് മോദി ക്ഷമാപണം നടത്തിയാല്‍ മാത്രമേ ഈ പ്രസംഗത്തിന്റെ പേരില്‍ താന്‍ ക്ഷമാപണം നടത്തുകയുള്ളൂവെന്നും മസൂദ് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close