മോദിയുടെ അമ്മയ്ക്ക് നവാസ് ഷെരീഫിന്റെ സമ്മാനം

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ പാക് പ്രധാനമന്ത്രി  നവാസ് ഷെരീഫ് മോദിയുടെ അമ്മയ്ക്ക് സമ്മാനമയച്ചുകൊടുത്തു. മനോഹരമായ സാരിയാണ് ഷെരീഫ് സമ്മാനിച്ചത്.

തൂവെള്ള സാരിയാണ് ഷെരീഫ് മോദിയുടെ അമ്മയ്ക്ക് സമ്മാനമായി നല്‍കിയത്. ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഷെരീഫിന്റെ അമ്മയ്ക്ക് മോദി ഷാള്‍ സമ്മാനിച്ചിരുന്നു. അമ്മയ്ക്ക് ഉപഹാരമായി സാരി അയച്ചുതന്നതിന് നവാസ് ഷെരീഫിന് മോദി നന്ദി അറിയിച്ചു. ഉടന്‍ തന്നെ അമ്മയ്ക്ക്  ഉപഹാരം കൈമാറുമെന്ന് നന്ദി അറിയിച്ചുകൊണ്ടുളള  ട്വീറ്റ് സന്ദേശത്തില്‍ മോദി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മോദിക്ക് അമ്മ ഹീരാബെന്‍ മധുരം കൊടുക്കുന്ന ദൃശ്യം ടി.വിയില്‍ കണ്ട നവാസ് ഷെരീഫിന്റെ ഉമ്മ ശമീം അക്തര്‍ വികാരാധീനയായെന്ന് നവാസ് തന്നോട് പറഞ്ഞതായി മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു .

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close