മോദിയുടെ റാലിക്ക് അനുമതി നിഷേധിച്ചതിനെതിരെ ബിജെപിയുടെ പ്രതിഷേധം

modi vote

വാരാണസിയില്‍ നരേമന്ദ്രമോദിയുടെ റാലിയും ഗംഗാ ആരതിയും നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ബിജെപി നേതാക്കള്‍ ഇന്നു പ്രതിഷേധ ധര്‍ണ നടത്തും. ബനിയാബാഗിന് പകരം മറ്റൊരു വേദി നല്‍കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചെങ്കിലും ഇത് സ്വീകാര്യമല്ലെന്നാണ് ബിജെപിയുടെ നിലപാട്. അതേ സമയം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു ശനിയാഴ്ച വാരാണസിയില്‍ റാലി നടത്താന്‍ ജില്ലാ ഭരണകൂടം അനുതി നല്‍കി.

മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജെയ്റ്റ്ലി, അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലാണ് ബനാറസ് ഹിന്ദു സര്‍വകലാശാലയ്ക്ക് മുന്നില്‍ ബിജെപി പ്രതിഷേധ ധര്‍ണ്ണ നടത്തുന്നത്. ബനിയാ ബാഗിലെ വേദിയില്‍ റാലി നടത്താനും, ഗംഗാ തീരത്ത് പ്രാര്‍ത്ഥന പരിപാടി സംഘടിപ്പിക്കാനും, പഞ്ചനക്ഷത്ര ഹോട്ടലില്‍ ജനങ്ങളുമായി സംവാദം നടത്താനുമുള്ള അനുമതി ജില്ലാ ഭരണകൂടം നിഷേധിച്ചതിനെതിരെയാണു ബിജെപിയുടെ പ്രതിഷേധം. ബനിയാബാഗിനു പകരം മറ്റൊരു വേദി നല്‍കാമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചെങ്കിലും ഇത് സ്വീകാര്യമല്ലെന്ന് ബിജെപി നിലപാടെടുത്തു.

സുരക്ഷാ ഭീഷണിയാണ് അനുമതി നിഷേധിച്ചതിന് കാരണമായി ജില്ലാ ഭരണകൂടം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഈ നടപടിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ബിജെപിയുടെ ആരോപം. വാരാണസിയിലെ റിട്ടേണിങ് ഓഫിസറെ മാറ്റിയില്ലെങ്കില്‍ സ്വതന്ത്രവും നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് കാട്ടി ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. പരിപാടികളില്‍ മാറ്റം വരുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം റോഹന്യയിലും, വാരാണസിയിലും നരേന്ദ്രമോദി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വാരാണസിയില്‍ റാലി നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കി. ശനിയാഴ്ച രാഹുല്‍ ഗാന്ധി വാരാണസിയിലെത്തുന്നത്. തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന വാരാണസിയില്‍ വരും ദിവസങ്ങളില്‍ പ്രചരണപരിപാടികള്‍ ശക്തമാക്കാനുള്ള ബിജെപിയുടെ നീക്കത്തിന് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ തിരിച്ചടിയായത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close