മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ഷെരീഫ് എത്തുമെന്ന് പാക് മാധ്യമങ്ങള്‍

narendra modi 3

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് എത്തുമെന്ന് പാക് മാധ്യമങ്ങള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ അറിപ്പുണ്ടായിട്ടില്ല.

ഷെരീഫുമായി മോദി ചര്‍ച്ച നടത്തരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മഹീന്ദ രജപക്‌സയെ ക്ഷണിച്ച നടപടി പുന:പരിശോധിക്കണമെന്ന് ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും എംഡിഎംകെ നേതാവ് വൈകോയും ആവശ്യപ്പെട്ടു.

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ആറ് രാഷ്ട്ര നേതാക്കള്‍ അറിയിച്ചു കഴിഞ്ഞു. എന്നാല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. നവാസ് ഷെരീഫിന് പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ ഇന്ത്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പാകിസ്ഥാന്‍ സൈന്യം ഇപ്പോഴും ഈ നീക്കത്തെ എതിര്‍ക്കുകയാണ്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ വിളിച്ചത് ശരിയായില്ലെന്ന നിലപാട് കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയെ ക്ഷണിച്ച നടപടി പുനപരിശോധിക്കണമെന്ന് ഡിഎംകെ അദ്ധ്യക്ഷന്‍ കരുണാനിധി ആവശ്യപ്പെട്ടു. മോദിയുടെ നീക്കത്തിലുള്ള പ്രതിഷേധമറിയിക്കാന്‍ എംഡിഎംകെ നേതാവ് വൈകോ രാജ്‌നാഥ് സിംഗിനെ കണ്ടു

സമവായശ്രമത്തിന്റെ ഭാഗമായി വടക്കന്‍ പ്രവിശ്യാ മുഖ്യമന്ത്രി സി വി വിഘ്‌നേശ്വരനെ തന്റെ പ്രതിനിധി സംഘത്തിലേക്ക് രജപക്‌സെ ക്ഷണിച്ചിട്ടുണ്ട്.

ദില്ലിലെത്തുന്ന എല്ലാ നേതാക്കളുമായും ചൊവ്വാഴ്ച പ്രത്യേക കൂടിക്കാഴ്ച നടത്താനുളള ഒരുക്കങ്ങള്‍ ചെയ്യാന്‍ മോദി വിദേശകാര്യ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സത്യപ്രതിജ്ഞ കഴിഞ്ഞ് തിങ്കളാഴ്ച രാത്രി മോദി നേതാക്കള്‍ക്ക് വിരുന്നും നല്‍കുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close