മോദിയുടെ സത്യപ്രതിജ്ഞ: പാക് പ്രധാനമന്ത്രി പങ്കെടുക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനം

nawz sherif

സത്യപ്രതിജ്ഞാ ചടങ്ങില്‍  പങ്കെടുക്കാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണം അഞ്ച്  അയല്‍  രാജ്യങ്ങളിലെ  നേതാക്കള്‍ സ്വീകരിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ പങ്കെടുക്കുന്നതിനെ എതിര്‍ത്തു ജയലളിതയും വൈകോയും രംഗത്തെത്തി.

തിങ്കളാഴ്ച  വൈകിട്ട്  നടക്കുന്ന  സത്യപ്രതിജ്ഞയ്ക്ക്  നരേന്ദ്ര  മോദി  പാകിസ്ഥാന്‍  പ്രധാനമന്ത്രി  ഉള്‍പ്പടെയുള്ള  സാര്‍ക്ക്  രാഷ്ട്രതലവന്‍മാരെ  ക്ഷണിച്ചിരുന്നു. നവാസ്  ഷെരീഫ്  പങ്കെടുക്കുന്ന  കാര്യത്തില്‍  പാകിസ്ഥാനില്‍  ഭിന്നത  തുടരുകയാണ്. ഷെരീഫിന്  താല്പര്യമുണ്ടെങ്കിലും  സൈന്യവും  ഐഎസ്‌ഐയും  എതിര്‍ത്തു. ഇന്ത്യയുടെ  ക്ഷണം  പരിശോധിച്ചു  വരികയാണെന്ന്  പാകിസ്ഥാന്‍  വിദേശകാര്യ  വക്താവ്  അറിയിച്ചു.

ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പിഡിപി  നേതാവ്  മെഹബൂബാ  മുഫ്തിയും നരേന്ദ്ര മോദിയുടെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെത്തില്ല എന്നറിയിച്ച ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന പാര്‍ലമെന്റ് സ്പീക്കര്‍ ഷിറിന്‍ ഷര്‍മീന്‍ ചൗധരിയെ  പ്രതിനിധിയായി നിയോഗിച്ചു. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെ, മാലദീപ്  പ്രസിഡന്റ് അബ്ദുള്ള യമീന്‍, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിന്‍ തോബ്‌ഗെ, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയരാള എന്നിവര്‍  ചടങ്ങിനെത്തും. രജപക്‌സെയുടെ വരവിനെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അപലപിച്ചു. എന്‍ഡിഎ സഖ്യകക്ഷിയായ  എംഡിഎംകെയും നേതാവ് വൈകോ പ്രതിഷേധമറിയിച്ച് മോദിക്ക്  കത്തെഴുതി. തമിഴ്‌നാട്ടിലെ ഭൂരിപക്ഷം രാഷ്ട്രീയ കക്ഷികള്‍  മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close