മോദിയുമായി വേദി പങ്കിടേണ്ടെന്ന നിര്‍ദേശം നടക്കില്ലെന്ന് സിദ്ധരാമയ്യ

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ വേദി പങ്കിടേണ്ടെന്ന പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ ഉപദേശം നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ആരെങ്കിലും അങ്ങനെ പറഞ്ഞാലും തനിക്ക് പ്രോട്ടോകോള്‍ പാലിക്കേണ്ടതുണ്ട് – സിദ്ധരാമയ്യ പറഞ്ഞു. അദ്ദേഹത്തിന്റെ ഈ പരാമര്‍ശം കോണ്‍ഗ്രസ് നേതൃത്വത്തെ അലോസരപ്പെടുത്തിയേക്കും. ബി.ജെ.പി.ക്ക് വാദിക്കാന്‍ അതൊരു കാര്യവുമാകും.

പ്രധാനമന്ത്രി പങ്കെടുത്ത പൊതുചടങ്ങുകളില്‍ മഹാരാഷ്ട്രയിലെയും ഹരിയാണയിലെയും മുഖ്യമന്ത്രിമാര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടിയിരുന്നില്ല. മോദിക്ക് ഏകാധിപതിയുടെ മനസ്സാണെന്നതിന് തെളിവാണ് ആ സംഭവങ്ങളെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. മോദിയുടെ വേദി പങ്കിടേണ്ടെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് പാര്‍ട്ടിനേതൃത്വം ഉപദേശിക്കുകയുമുണ്ടായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close