മോദിയെ അകറ്റാന്‍ കോണ്‍ഗ്രസ് കരുനീക്കം

narendra modi 2

എക്‌സിറ്റ് പോളുകളുടെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങളുമായി ബി.ജെ.പി ചര്‍ച്ചകള്‍ നടത്തുമ്പോള്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ ചരടുവലികള്‍ സജീവം. മതേതര കക്ഷികളുമായി ചേര്‍ന്ന് മൂന്നാം യു.പി.എ രൂപീകരിക്കാന്‍ സാധിക്കുമോ എന്ന സാധ്യതയാണ് കോണ്‍ഗ്രസ് തേടുന്നത്. എന്‍.ഡി.എയ്ക്ക് 200ല്‍ താഴെ സീറ്റുകള്‍ ലഭിക്കുകയാണെങ്കില്‍ അത്തരം ഒരു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. അതേസമയം സഖ്യത്തിന്റെ സാധ്യതകള്‍ എത്രത്തോളമാണെന്ന് സ്ഥിരീകരിക്കുവാന്‍ നേതാവ് തയ്യാറായില്ല. കഴിഞ്ഞ വര്‍ഷം കിട്ടിയ 206 സീറ്റിന് പകരം ഇക്കുറി 120 മുതല്‍ 140 വരെ സീറ്റുകളാണ് കോണ്‍ഗ്രസ് ഇക്കുറി പ്രതീക്ഷിക്കുന്നത്.
മതേതരകക്ഷികളെ തേടുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം രൂക്ഷമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങളെ എതിര്‍ക്കുന്നവരുമായി ചേര്‍ന്ന് മൂന്നാം ബദല്‍ രൂപീകരിക്കുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂവെന്നാണ് അവരുടെ വാദം. ശക്തമായ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ കഴിയില്ലെന്ന വസ്തുതയും മുന്‍ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ ഉന്നയിക്കുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close