മോദിയെ നേരിട്ട് വിമര്‍ശിച്ച് രാഹുല്‍

rahul gandhi

രാജ്യത്ത് ഒരു വ്യക്തിയുടെ ശബ്ദം മാത്രം കണക്കിലെടുത്താല്‍ മതിയെന്ന മനോഭാവമാണ് കേന്ദ്ര സര്‍ക്കാരിനെന്ന് രാഹുല്‍ഗാന്ധി. വര്‍ഗീയസംഘര്‍ഷങ്ങളെക്കുറിച്ച് ചര്‍ച്ചവേണമെന്ന ആവശ്യം സ്പീക്കര്‍ നിരാകരിച്ചതിനെതുടര്‍ന്ന് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ശേഷമാണ് രാഹുല്‍ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. അതിനിടെ ഇന്‍ഷുറന്‍സ് ബില്ലിന്റെ ഭാവി തീരുമാനിക്കാന്‍പ്രധാനമന്ത്രി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി.

രാജ്യത്ത് വര്‍ഗ്ഗീയ സംഘര്‍ഷം വര്‍ധിക്കുന്നതിനെക്കുറിച്ച് ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സ്പീക്കര്‍അംഗീകരിക്കാതിരുന്നതോടെയാണ് ലോക്‌സഭയില്‍ബഹളം തുടങ്ങിയത്. രാഹുല്‍ഗാന്ധിയുള്‍പ്പെടെ കോണ്‍ഗ്രസ് എംപിമാര്‍സഭയുടെ നടുത്തളത്തളത്തിലിറങ്ങി. സ്പീക്കര്‍ക്ക് സഭ നിര്‍ത്തിവക്കേണ്ടി വന്നു. സഭക്ക് പുറത്തെത്തിയ രാഹുല്‍ഗാന്ധിസ്പീക്കര്‍പക്ഷപാതപരമായി പെരുമാറുന്നുവെന്നും രാജ്യക്ക് ഒരു വ്യക്തിയുടെ ശബ്ദം മാത്രം മതിയെന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും ആരോപിച്ചു.

ശൂന്യവേളയില്‍സംസാരിച്ച കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്ന ഖാര്‍ഗെ മോദി സര്‍ക്കാര്‍അധികാര്ത്തിലെത്തിയതോടെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍കൂടിയെന്ന് ആരോപിച്ചത് ഭരണപ്രതിപക്ഷ ബഹളത്തിനിടയാക്കി ഖാര്‍ഗെയുടെ ആരോപണത്തെ അപലപിച്ച പാര്‍ലമെന്ററികാര്യ മന്ത്രി എം.വെങ്കയ്യ നാഡിയു പിന്നീട് ചര്‍ച്ചയാകാമെന്നറിയിച്ചു. അതിനിടെ ഇന്‍ഷുറന്‍സ് ബില്ലില്‍മേല്‍ഇനിയും സമവായമുണ്ടാക്കാന്‍സര്‍ക്കരിന് കഴിഞ്ഞിട്ടില്ല. ബില്ല് സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ആവശ്യകത്തില്‍കോണ്‍ഗ്രസടക്കം 9 പ്രതിപക്ഷ പാര്‍ട്ടികള്‍ഉറച്ച് നില്‍ക്കുന്നതിനാല്‍ഇന്ന് വിളിച്ചുചേര്‍ക്കാനിരുന്ന സര്‍വ്വ കക്ഷിയോഗം ഉപേക്ഷിച്ചു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close