മോദിയെ സാക്ഷിനിര്‍ത്തി അദ്വാനി പത്രിക നല്‍കി

modi n advani

ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി ഗാന്ധി നഗറില്‍നിന്നും പത്രിക സമര്‍പ്പിച്ചു. ആറാം തവണയാണ് അദ്വാനി ഇവിടെ നിന്നും മ‍ത്സരിക്കുന്നത്. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയും അദ്വാനിക്കൊപ്പം പത്രിക സമര്‍പ്പിക്കാനെത്തിയിരുന്നു. ബി.ജെ.പിയുടെ ലക്നൗ മണ്ഡലം സ്ഥാനാര്‍ഥിയായ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്നാഥ് സിങും പത്രിക സമര്‍പ്പിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ അനുഗ്രഹം തേടിയ ശേഷമാണ് രാജ്‌നാഥ് സിങ് ലക്‌നൗവിലെത്തി പത്രിക സമര്‍പ്പിച്ചത്. അഞ്ച് തവണ വാജ്‌പേയി പ്രതിനിധീകരിച്ച മണ്ഡലമാണ് ഉത്തര്‍പ്രദേശിലെ ലക്‌നൗ. ഭോപ്പാല്‍ സീറ്റ് ചോദിച്ച് പാര്‍ട്ടിയില്‍ കലാപമുണ്ടാക്കിയശേഷമാണ് എല്‍.കെ അദ്വാനി ഗാന്ധിനഗറില്‍തന്നെ മത്സരിക്കാന്‍ തീരുമാനിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close