മോദിയോ രാഹുലോ; വിധി ഉടനറിയാം

election result

543 മണ്ഡലങ്ങള്‍, എട്ടായിരത്തോളം സ്ഥാനാര്‍ഥികള്‍. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള തലക്കുറിയാണ് വെള്ളിയാഴ്ച പുറത്തുവരുന്നത്. നരേന്ദ്ര മോദിയോ, രാഹുല്‍ ഗാന്ധിയോ അതോ മൂന്നാം മുന്നണിയില്‍ നിന്നും ഒരു പ്രധാനമന്ത്രിയോ? ആകാംക്ഷകള്‍ അവസാനിക്കുന്നില്ല. കേരളത്തിലെ 20 മണ്ഡലങ്ങള്‍ എക്‌സിറ്റ് പോളുകള്‍ക്കും പിടുത്തം കൊടുത്തിട്ടില്ല. അന്തിമഫലം വരുന്നത് വരെ കാത്തിരുന്നേ മതിയാകൂ. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 989 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനാണ്. മൂന്നും നാലും ദിവസത്തെ കാത്തിരിപ്പിന്റെ ആവശ്യമില്ല. 11 മണിയോടെ തന്നെ ട്രെന്‍ഡ് പിടുത്തം കിട്ടും. രാജ്യം ഭരിക്കാനുള്ള ആളുകളെ ഉച്ചയോടെ തിരിച്ചറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ഔദ്യോഗികമായി അന്തിമ ഫലങ്ങളും പുറത്തുവരും.
കൊല്ലത്ത് എം എ ബേബിയോ പ്രേമചന്ദ്രനോ, കണ്ണൂരില്‍ കെ സുധാകരനോ പി കെ ശ്രീമതിയോ, തിരുവനന്തപുരത്ത് ഇത്തവണയെങ്കിലും ഒ രാജഗോപാല്‍ ജയിക്കുമോ, പാലക്കാട് വീരേന്ദ്ര കുമാറിനെ എം ബി രാജേഷ് തോല്‍പിക്കില്ലേ. തൃശൂരിലോ എറണാകുളത്തോ ആം ആദ്മി പാര്‍ട്ടിക്ക് പ്രതീക്ഷ വെക്കണോ എന്നിങ്ങനെ പോകുന്നു കേരളത്തിലെ സംശയങ്ങള്‍. വാരണാസിയിലും വഡോദരയിലും നരേന്ദ്ര മോദി, വാരണാസിയില്‍ കെജ്രിവാള്‍, റായ്ബറേലിയില്‍ സോണിയാ ഗാന്ധി, അമേഠിയില്‍ രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും, ഗാന്ധിനഗറില്‍ അദ്വാനി, അമൃത്സറില്‍ അരുണ്‍ ജെയ്റ്റ്‌ലി, അസംഗഡില്‍ മുലായം സിംഗ് യാദവ് തുടങ്ങിയവയാണ് ദേശീയതലത്തിലെ പ്രധാന മണ്ഡലങ്ങള്‍, സ്മൃതി ഇറാനി മുതല്‍ കിരണ്‍ ഖേര്‍, നഗ്മ, രമ്യ, ഗുല്‍ പനാഗ് എന്നിങ്ങനെ രാഖി സാവന്ത് വരെയുള്ള നടിമാരും മത്സരരംഗത്തുണ്ട്. 2009 തിരഞ്ഞെടുപ്പിലെ കക്ഷി നില ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 222 ബിജെപി 112 സമാജ് വാദി പാര്‍ട്ടി 21 ബഹുജന്‍ സമാജ് പാര്‍ട്ടി 21 ജനതാദള്‍ യുനൈറ്റഡ് 19 ഡിഎംകെ 18 സിപിഎം 16 ബിജു ജനതാദള്‍ 14 ശിവസേന 10 എഐഎഡിഎംകെ 9 എന്‍സിപി 8 സ്വതന്ത്രര്‍ 7 തെലുങ്ക് ദേശം പാര്‍ട്ടി 6 രാഷ്ട്രീയ ലോക്ദള്‍ 5 സിപിഐ 4 ജമ്മുകാശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് 3 രാഷ്ട്രീയ ജനതാദള്‍ 3 ഓള്‍ ഇന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക് 2 മുസ്ലീം ലീഗ് 2 ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 2 ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച 2 ആര്‍എസ്പി 2 തെലുങ്ക് ദേശം പാര്‍ട്ടി 2 തെലങ്കാന രാഷ്ട്രസമിതി 2 വൈഎസ്ആര്‍ കോണ്‍ഗ്രസ് 2 എഐഎംഐഎം 1 എഐയുഡിഎഫ്1 അസം ഗണപരിഷത്ത് 1 ബഹുജന്‍ വികാസ് അഗാദി 1 ബോഡോ ലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് 1 ഹരിയാന ജനഹിത് കോണ്‍ഗ്രസ് 1 ജനതാ ദള്‍ സെക്കുലര്‍ 1 കേരള കോണ്‍ഗ്രസ് മാണി 1 എംഡിഎംകെ 1 സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 1 സ്വാഭിമാനി പക്ഷ 1 വിടുതല്‍ ചിരതൈഗല്‍ കച്ചി(വിസികെ)1

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close