മോദി കരുത്തുറ്റ നേതാവ്: രജനികാന്ത്

modi rajnikanth

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി കരുത്തുറ്റ നേതാവാണെന്നു സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്.  ചെന്നൈയിലെ വീട്ടില്‍ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രജനികാന്ത്. രജനീകാന്തിനും കുടുംബത്തിനും പുതുവര്‍ഷ ആശംസ നേരാനെത്തിയതാണെന്നാണ് നരേന്ദ്രമോദി പ്രതികരിച്ചത്

വൈകിട്ട് 6.35നാണ് സൂപ്പര്‍ സ്റ്റാറിനെ കാണാന്‍ നരേന്ദ്ര മോദി എത്തിയത്. പൊയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വീട്ടില്‍ നടന്ന കൂടിക്കാഴ്ച 45 മിനിട്ടോളം നീണ്ടു. തിങ്കളാഴ്ച തമിഴ് പുതുവര്‍ഷമാണെന്നും പുതുവത്സര ആശംസ നേരാനാണ് എത്തിയതെന്നുമാണ് കൂടിക്കാഴ്ചക്ക് ശേഷം നരേന്ദ്ര മോദി പ്രതികരിച്ചത്. എന്നാല്‍ പിന്നീട് സംസാരിച്ച രജനി മോദിയെ പുക്ഴ്ത്തി. നരേദന്ദ്രമോദി കരുത്തുറ്റ നേതാവാണ്, കഴിവുറ്റ ഭരണാധികാരിയുമാണ് – രജനി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മോദിക്ക് എല്ലാ ആശംസകളും നേരുന്നെന്നു പറഞ്ഞ രജനി കൂടിക്കാഴ്ചയില്‍ രാഷ്ട്രിയമില്ലെന്നും വ്യക്തമാക്കി. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല നിലപാട് രജനീകാന്ത് സ്വീകരിച്ചെങ്കിലും ആ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് ഒരു സീറ്റ് പോലും നേടാനായിരുന്നില്ല. അടുത്ത മാസം ഒമ്പതിനാണു രജനീകാന്തിന്റെ പുതിയ ചിത്രമായ കൊച്ചടിയാന്‍ പുറത്തിറങ്ങുന്നത്. അതുകൊണ്ടുതന്നെ പരസ്യമായി തങ്ങള്‍ക്കനുകൂല നിലപാട് രജനീകാന്ത് സ്വീകരിക്കുമെന്നു പ്രതീക്ഷ ബിജെപിക്കും ഉണ്ടായിരുന്നില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close