മോദി കലാപകാരി; പ്രധാനമന്ത്രി കസേരയും വില്‍ക്കും: മമത

mamta modi

ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കടന്നാക്രമണം തുടരുന്നു.  മോദി കലാപകാരിയാണെന്നും പ്രധാനമന്ത്രിയായാല്‍ പ്രധാനമന്ത്രി കസേരപോലും വില്‍ക്കുമെന്നും മമത പറഞ്ഞു. ഗുജറാത്ത് കലാപത്തെ പരോക്ഷമായി പരാമര്‍ശിച്ചാണ് മോദിയെ കലാപകാരിയെന്ന് മമത വിശേഷിപ്പിച്ചത്.

മോദി വെറും കഴുതയാണോയെന്ന് മമത ഇന്നലെ ചോദിച്ചിരുന്നു.ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ സംബന്ധിച്ച് മോദി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുമ്പോഴായിരുന്നു മോദിയെ മമത കഴുതയോട് ഉപമിച്ചത്.

മറ്റൊരു തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കവെ, മോദിയെ വാലില്‍ തീ കൊളുത്തിയ ഹനുമാനോടും മമത താരതമ്യം ചെയ്തിരുന്നു. നേരത്തേ ബംഗാളില്‍ മോദി വര്‍ഗീയകലാപമുണ്ടാക്കാന്‍ ശ്രമിച്ചതായി മമത ആരോപിച്ചിരുന്നു. പിന്നാലെ മമതയുടെ പെയിന്റിങ് വിവാദ വ്യവസായി 1.8 കോടി രൂപയ്ക്ക് വാങ്ങിയതായി ബി.ജെ.പി. നേതാക്കള്‍ ആരോപിച്ചു. മോദിയെ കടലാസുപുലിയെന്ന് വിളിച്ചാണ് മമത ഇതിനെതിരെ പ്രതികരിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close