അമേഠിയിലും റായ്ബറേലിയിലും പ്രചാരണത്തിന് ഇറങ്ങുമെന്ന് പ്രിയങ്ക

രാജ്യത്ത് എവിടെയും മോദി തരംഗമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മകള്‍ പ്രിയങ്ക. റായ്ബറേലിയിലും അമേഠിയിലും മാത്രം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും. അമ്മ സോണിയാഗാന്ധിക്കും സഹോദരന്‍ രാഹുല്‍ഗാന്ധിക്കും വേണ്ടിമാത്രമാവും ഇത്തവണ പ്രചാരണം നടത്തുകയെന്ന് അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കൊപ്പം ന്യൂഡല്‍ഹി മണ്ഡലത്തിലെ ലോധിറോഡ് പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് അവര്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close