മോദി പ്രധാനമന്ത്രിയാവുന്നത് തടയാന്‍ ബിജെപി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു: മുലായം

mulayam singh yadav

നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുന്നത് തടയാന്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ തന്നോട് അഭ്യര്‍ത്ഥിക്കുന്നതായി സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞു. തന്റെ നേതൃത്ത്വത്തിലുള്ള മൂന്നാം മുന്നണി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം ഉത്തര്‍പ്രദേശില്‍ പറഞ്ഞു.

നരേന്ദ്ര മോദി അധികാരത്തിലെത്തുന്നത് തടയാന്‍ തനിക്ക് മാത്രമേ കഴിയുകയുള്ളുവെന്ന് മുലായം സിംഗ് യാദവ് പറഞ്ഞു. ഇത് ബിജെപിക്ക് നേതാക്കള്‍ക്ക് നന്നായി അറിയാം. അതുകൊണ്ടാണ് മോദിയെ തടുക്കാന്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ തന്നെ സമീപിക്കുന്നതെന്നും എതവായിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മുലായം സിംഗ് യാദവ് പറഞ്ഞു. രാജ്യത്ത് മോദി തരംഗമില്ലെന്നു പറഞ്ഞ മുലായം സിംഗ്  ലോക്‌സഭയില്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷം നരേന്ദ്ര മോദിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ പ്രധാനമന്ത്രി വാജ്‌പേയി ആവശ്യപ്പെട്ടിരുന്നതായും മുലായം സിംഗ് പറഞ്ഞു. കേന്ദ്രത്തില്‍ അധികാരത്തിലെത്തുക മൂന്നാം മുന്നണി സര്‍ക്കാരാണെന്നും താന്‍ ഈ സര്‍ക്കാറിന് നേതൃത്വം നല്‍കാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മുലായം സിങ്ങ് യാദവ് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close