മോദി വാരണാസിയില്‍ തുടരും; വഡോദരയില്‍ രാജി

modi vote

വഡോദരയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗത്വം പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവയ്ക്കും. വാരണാസി സീറ്റ് നിലനിര്‍ത്താനാണു മോദിയുടെ തീരുമാനം.

വാരണാസി സീറ്റ് മോദി നിലനിര്‍ത്തുമെന്നു നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ബിജെപി ഗുജറാത്ത് ഘടകം ഇക്കാര്യം സ്ഥിരീകരിച്ചു. വഡോദരയില്‍നിന്ന് അമിത് ഷായെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ബിജെപി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അമിത്ഷായെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്കു തെരഞ്ഞെടുത്ത് വഡോദരയില്‍ ഗുജറാത്തില്‍നിന്നുതന്നെയുള്ള മറ്റാരെയെങ്കിലും മത്സരിപ്പിച്ചേക്കുമെന്നും സൂചനകളുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close