മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം തുടങ്ങി

parliament1

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങി. പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്കില്ല എന്ന ബിജെപി നിലപാട് സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും. വിലക്കയറ്റം, ഇറാഖ് പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളില്‍ സഭയില്‍ ചര്‍ച്ച നടന്നേക്കും. റെയില്‍വെ ബജറ്റ് നാളെ അവതരിപ്പിക്കും. വ്യാഴാഴ്ചയാണ് കേന്ദ്ര ബജറ്റ്. സമ്മേളനം അടുത്തമാസം പതിനാല് വരെ നീണ്ടു നില്ക്കും.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനത്തില്‍ പ്രധാന വിവാദമായി ഉയരുക പ്രതിപക്ഷ നേതാവിനെ ചൊല്ലിയുള്ള തര്‍ക്കമാകും. പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിനു നല്കില്ല എന്ന തീരുമാനം സമ്മേളനത്തിനിടെ സ്പീക്കര്‍ അറിയിക്കുമെന്നാണ് സൂചന.

ഇതു നിഷേധിച്ചാല്‍ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇതിനൊപ്പം വിലക്കയറ്റവും പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കും. റെയില്‍വേ യാത്രാ നിരക്ക് കൂട്ടിയതിനെതിരെ റെയില്‍ ബജറ്റ് അവതരണ സമയത്ത് പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ആലോചന.

വിലക്കയറ്റത്തിനു പുറമെ ഇറാക്കിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്ന വിഷയത്തിലും പാര്‍ലമെന്റില്‍ ഹ്രസ്വ ചര്‍ച്ച നടന്നേക്കും. ഏതു വിഷയത്തിലും ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്.

ആന്ധ്രാപ്രദേശ് വിഭജിച്ചപ്പോള്‍ പോലവരം പദ്ധതിക്കു ചുറ്റുമുള്ള പ്രദേശം സീമാന്ധ്രയ്ക്കു കൈമാറിയ ഓര്‍ഡിനന്‍സ് നിയമമാക്കാനുള്ള ബില്ല് മാത്രമേ ആദ്യ ദിനം ലോക്‌സഭയുടെ പരിഗണനയിലുള്ളു. ഈ മാസം മുപ്പത്തിയൊന്നിനു മുന്പ് ലോക്‌സഭയില്‍ ബജറ്റ് പാസ്സാക്കണം. ബജറ്റ് സമ്മേളനം ആഗസ്റ്റ് പതിനാല് വരെ നീണ്ടു നില്ക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close