മോദി സെപ്റ്റംബര്‍ 27ന് യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കും

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 27നു യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കും. യുഎന്‍ വേദിയില്‍ മോദി നടത്തുന്ന ആദ്യ പ്രസംഗമായിരിക്കും ഇത്. 24 മുതല്‍ ഒക്‌ടോബര്‍ ഒന്നുവരെ നടക്കുന്ന സമ്മേളനത്തില്‍ പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍, രാജാക്കന്മാര്‍, വിദേശകാര്യമന്ത്രിമാര്‍ തുടങ്ങി 200 ലോക നേതാക്കളാണു പങ്കെടുക്കുക.

കീഴ്‌വഴക്കമനുസരിച്ചു ബ്രസീല്‍ പ്രതിനിധിയാണ് ആദ്യം പ്രസംഗിക്കുക. യുഎസ് പ്രസിഡന്റ് ബറാക് ഒബാമ രണ്ടാമതും. ഇന്ത്യക്ക് അനുവദിച്ചിരിക്കുന്ന ദിവസം തന്നെയാണു ബംഗ്ലദേശ്, ചൈന, റഷ്യ എന്നിവയ്ക്കും. 25ന് ആണു പാക്കിസ്ഥാന് അവസരം നല്‍കിയിട്ടുള്ളത്.

യുഎന്‍ പ്രസംഗത്തിനുശേഷം വാഷിങ്ടണിലെത്തി ഒബാമയെ മോദി കാണുമെന്നും കരുതുന്നു. ഇവര്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരിക്കും അത്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെയും മറ്റു ചില രാഷ്ട്രത്തലവന്മാരെയും അദ്ദേഹം കണ്ടേക്കും. സ്ഥാനമേറ്റശേഷം മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനം ഭൂട്ടാനിലേക്കായിരുന്നു. കഴിഞ്ഞ മാസം ബ്രിക്‌സ് ഉച്ചകോടിക്കു ബ്രസീലില്‍ പോയ പ്രധാനമന്ത്രി ഇന്നു നേപ്പാളില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തും. നേപ്പാളുമായി വിവിധ കരാറുകള്‍ ഒപ്പുവയ്ക്കുകയും ഭരണഘടനാ നിര്‍മാണസഭയില്‍ പ്രസംഗിക്കുകയും ചെയ്യും. നേപ്പാളിനു ധനസഹായവും പ്രഖ്യാപിച്ചേക്കും. 17 വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നേപ്പാളിലെത്തുന്നത്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close