യാത്രക്കൂലി: മാധ്യമപ്രവര്‍ത്തകന്റെ കൈകള്‍ ഓട്ടോഡ്രൈവര്‍ തല്ലിയൊടിച്ചു

അമിത യാത്രക്കൂലി ആവശ്യപ്പെട്ടത് നല്‍കാതിരുന്നതിന് ഓട്ടോെ്രെഡവര്‍ മാധ്യമപ്രവര്‍ത്തകന്റെ കൈകള്‍ തല്ലിയൊടിച്ചു. കേരള കൗമുദി കൊച്ചി യൂണിറ്റിലെ ന്യൂസ് എഡിറ്റര്‍ ആര്‍. ലെനിനാണ് ഓട്ടോെ്രെഡവറുടെ ആക്രമണത്തിനിരയായത്.ഓട്ടോയിലുണ്ടായിരുന്ന വീല്‍ സ്​പാനര്‍ എടുത്ത് തലയ്ക്കടിയ്ക്കാനുള്ള െ്രെഡവറുടെ ശ്രമം തടയുന്നതിനിടെയാണ് ലെനിന്റെ കൈകള്‍ക്ക് അടിയേറ്റത്. സംഭവത്തില്‍ ഓട്ടോെ്രെഡവര്‍ ചേര്‍ത്തല കടക്കരപ്പള്ളി കുട്ടിയാഞ്ഞിലിത്തറയില്‍ മുരളീധരനെ (49) സെന്‍ട്രല്‍ പോലീസ് അറസ്റ്റ്‌ചെയ്തു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ എം.ജി. റോഡില്‍ കെപിസിസി ജങ്ഷനിലായിരുന്നു സംഭവം.

ജോലികഴിഞ്ഞ് മടങ്ങുന്നതിനായി സഹപ്രവര്‍ത്തകന്‍ പി.ബി. പ്രവീണ്‍കുമാറിനൊപ്പം എം.ജി. റോഡിലെ ചന്ദ്രിക ബില്‍ഡിംഗിനു മുമ്പില്‍ നിന്നുമാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് ലെനിന്‍ ഓട്ടം വിളിച്ചത്.
പുറപ്പെട്ട ഉടന്‍ 40 രൂപയാകുമെന്ന് പറഞ്ഞ െ്രെഡവറോട് താന്‍ പതിവായി യാത്ര ചെയ്യുന്നയാളാണെന്നും 30 രൂപയുടെ ഓട്ടമേ ഉള്ളൂവെന്നും ലെനിന്‍ വ്യക്തമാക്കി. ഇതിനിടെ ഇന്ധനവില വര്‍ധനയ്ക്കനുസരിച്ച് ചാര്‍ജ് കൂട്ടുന്നില്ലെന്നു പറഞ്ഞ് മുരളീധരന്‍ യാത്രയ്ക്കിടയില്‍ അസഭ്യം പറഞ്ഞു തുടങ്ങി. ചീത്തവിളി തുടര്‍ന്നതോടെ 200 മീറ്റര്‍ അകലെ ഇയ്യാട്ടുമുക്കിലെത്തിയപ്പോള്‍ തങ്ങളെ ഇറക്കിവിട്ടേക്കാന്‍ ലെനിന്‍ ഓട്ടോെ്രെഡവറോട് പറഞ്ഞു.

പ്രവീണിനു പിന്നാലെ ഇറങ്ങിയ ലെനിന്‍ പോലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ പ്രകോപിതനായി ഓട്ടോയില്‍ നിന്ന് ഇറങ്ങിയ മുരളീധരന്‍ വെള്ളക്കുപ്പിയെടുത്ത് ലെനിന്റെ പുറത്തടിച്ചു. പ്രവീണ്‍ തടയാന്‍ ചെന്നതോടെ മറുവശത്തുകൂടി ഓട്ടോറിക്ഷയുടെ പിന്നിലെത്തിയ മുരളീധരന്‍ വീല്‍ സ്​പാനര്‍ എടുത്ത് ഇരുവരേയും ആക്രമിക്കുകയായിരുന്നു. പ്രവീണിന്റെ തലയ്ക്കുനേരെ വീല്‍ സ്​പാനര്‍ വീശിയപ്പോള്‍ ബാഗ് ഉപയോഗിച്ച് തടഞ്ഞ ലെനിനെ മുരളീധരന്‍ നിര്‍ത്താതെ ആക്രമിക്കുകയായിരുന്നു. തല ലക്ഷ്യമാക്കിയുള്ള ആക്രമണം കൈകൊണ്ട് തടയുന്നതിനിടെയാണ് ലെനിന് ഗുരുതര പരിക്കേറ്റത്.

ഇതിനിടെ സ്ഥലത്തെത്തിയ മറ്റു രണ്ട് ഓട്ടോറിക്ഷാ െ്രെഡവര്‍മാര്‍ സംഭവം കണ്ട് വാഹനം നിര്‍ത്തി ഇറങ്ങിയതോടെ മുരളീധരന്‍ വണ്ടിയെടുത്ത് രക്ഷപ്പെട്ടു. ഇതിനിടെ ഓട്ടോയുടെ നമ്പര്‍ പ്രവീണ്‍ കുറിച്ചെടുത്തിരുന്നു. നമ്പര്‍ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഓട്ടോ പള്ളിക്കര സ്വദേശി കുഞ്ഞപ്പന്റേതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപത്തെ വാടകവീട്ടില്‍ നിന്ന് കെഎല്‍ 7 ബിഎ 9174 നമ്പറിലുള്ള ഓട്ടോറിക്ഷ സഹിതം പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്ന് വര്‍ഷമായി നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിനു പുറത്ത് ഓട്ടോ ഓടിക്കുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഗുരുതര പരിക്കേറ്റ ലെനിന്‍ മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയില്‍ ചികിത്സയിലാണ്. അടിയേറ്റ് വലതുകൈപ്പത്തിയുടെ മുകള്‍ഭാഗം പൊട്ടി എല്ലുമാറിയ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇടതുകൈമുട്ടിനു താഴെയും എല്ലുപൊട്ടിയിട്ടുണ്ട്. ഇരുകൈകളിലും അടിയന്തര ശസ്ത്രക്രിയ നടത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close