യുവതിയെ നിരീക്ഷിച്ച സംഭവം ജഡ്ജിയെ നിയമിക്കുന്നില്ല:കേന്ദ്ര സര്‍ക്കാര്‍

narendra modi 2

യുവതിയെ ഔദ്യോഗിക സംവിധാനമുപയോഗിച്ച് നിരീക്ഷിച്ച സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരായ കേസില്‍ അന്വേഷണം നടത്താന്‍ ജഡ്ജിയെ നിയമിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ . അതിന്റെ തീരുമാനം അടുത്ത സര്‍ക്കാരിന് വിട്ടുകൊടുക്കുന്നുവെന്നും കേന്ദ്രമറിയിച്ചു.

യു.പി.എ. സര്‍ക്കാരിന്റെ രണ്ടു ഘടകകക്ഷികളുടെ ശക്തമായ വിയോജിപ്പിനെ തുടര്‍ന്നാണ് നേരത്തെ നിശ്ചയിച്ച കാര്യത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോയത്. എന്‍.സി.പി.യും നാഷണല്‍ കോണ്‍ഫ്രന്‍സുമാണ് അന്വേഷണവുമായി മുന്നോട്ടുപോകരുതെന്നും ജഡ്ജിയെ നിയമിക്കേണ്ടന്നും ആവശ്യപ്പെട്ടത്. എന്നാല്‍ അന്വേഷണവുമായി മുന്നോട്ടുപോകുമെന്ന് ഇന്നലെയും കോണ്‍ഗ്രസ് വക്താവ് ശോഭാ ഓജ പറഞ്ഞിരുന്നു. ഇക്കാര്യമാണ് ഇന്ന് വേണ്ടെന്ന് വെച്ചത്.

മെയ് 16ന് വോട്ടെണ്ണിക്കഴിയുമ്പോഴേക്കും കേസില്‍ അന്വേഷണം നടത്താന്‍ ഒരു ജഡ്ജിയെ നിയമിക്കുമെന്ന് കഴിഞ്ഞദിവസം നിയമമന്ത്രി കപില്‍സിബല്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് എന്‍.സി.പി. നേതാവ് ശരദ്പവാറും എന്‍.സി. നേതാവ് ഒമര്‍ അബ്ദുള്ളയും ഇക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇങ്ങനെയൊരു തീരുമാനം പാടില്ലെന്നാണ് ഒമര്‍ ട്വിറ്ററില്‍ എഴുതിയത്. പവാര്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് തന്റെ വിയോജിപ്പ് അറിയിച്ചു. ഇതാണ് ഫലം കണ്ടത്.

സിബലിന്റെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി. നേരത്തേ രംഗത്തുവന്നിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഒരു ജഡ്ജിയെ വെച്ചിട്ടുണ്ടെന്നതിനാല്‍ കേന്ദ്രതീരുമാനം അനാവശ്യമാണെന്നായിരുന്നു പാര്‍ട്ടി വ്യക്തമാക്കിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close