യുവരാജിന്റെ വെടിക്കെട്ടില്‍ ആര്‍സിബിക്ക് വിജയം

ipl13-05

29 പന്തില്‍ 68 റണ്‍സ്, ഒമ്പത് ബൗണ്ടറിയും ഒരു സിക്സറും. അതില്‍ നാല് സിക്സറും അവസാന ഓവറില്‍. യുവരാജിന്റെ വെടിക്കെട്ട് ബാറ്റിംഗ് ചിന്നസ്വാമി സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചപ്പോള്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സിനെതിരെ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സിന് 16 റണ്‍സ് വിജയം. ബംഗലൂരു ഉയര്‍ത്തിയ 187 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഡല്‍ഹിക്ക് 20 ഓവറില്‍ ഏഴിന് 170 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഡുമിനി(48), പീറ്റേഴ്സണ്‍(33), മായങ്ക് ഗര്‍വാള്‍(31) എന്നിവരാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. ബംഗലൂരുവിന് വേണ്ടി മുരളീധരനും സ്റ്റാര്‍ക്കും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത യുവരാജ് സിംഗ് തന്നെയാണ് കളിയിലെ കേമന്‍.

സ്കോര്‍- ബംഗലൂരു റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ നാലിന് 186 & ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 20 ഓവറില്‍ ഏഴിന് 170

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗലൂരു യുവരാജ് സിംഗിന്റെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തത്. യുവരാജ് 29 പന്തില്‍ നിന്ന് പുറത്താകാതെ 68 റണ്‍സെടുത്തു. രാഹുല്‍ ശുക്ല എറിഞ്ഞ അവസാന ഓവറില്‍ യുവിയുടെ നാല് സിക്സര്‍ ഉള്‍പ്പടെ 26 റണ്‍സാണ് ബംഗലൂരുവിന് ലഭിച്ചത്. ഡിവില്ലിയേഴ്‌സ് 33 ഉം പാര്‍ഥിവ് പട്ടേല്‍ 29 ഉം റണ്‍സെടുത്ത് പുറത്തായി. ക്രിസ് ഗെയില്‍ 22ഉം വിരാട് കൊഹ്‌ലി പത്തും റണ്‍സെടുത്ത് പുറത്തായത് ആരാധകരെ നിരാശരാക്കി.

10 മല്‍സരങ്ങളില്‍നിന്ന് നാലാമത്തെ ജയം സ്വന്തമാക്കിയ ബംഗലൂരു എട്ട് പോയിന്റോടെ ആറാം സ്ഥാനത്താണ്. രണ്ടു ജയം മാത്രമുള്ള ഡല്‍ഹി വെറും നാലു പോയിന്റോടെ അവസാന സ്ഥാനത്താണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close