യുവരാജിന് പിന്തുണയുമായി സച്ചിന്‍

Sachin_Yuvraj

കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് ട്വന്റി 20 ലോകകപ്പില്‍ നേരിട്ട പരാജയത്തില്‍ യുവരാജിനെ ക്രൂശിക്കുന്നത് ശരിയല്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഫേസ്ബുക്കിലൂടെയാണ് സച്ചിന്റെ പ്രതികരണം. 2007ലെ ട്വന്റി-20 ക്രിക്കറ്റിലും, 2011ലെ ഏകദിന ലോകകപ്പിലും യുവരാജിന്റെ പ്രകടനം വിലമതിക്കാത്തതാണെന്ന് സച്ചിന്‍ ഓര്‍മ്മിപ്പിക്കുന്നു.

ചിലപ്പോള്‍ കഴിഞ്ഞ ദിവസത്തെ ഇന്നിംങ്സിന്റെ പേരില്‍ യുവരാജ് വിമര്‍ശിക്കപ്പെടാം, എന്നാല്‍ ക്രൂശിക്കപ്പെടരുതെന്ന് സച്ചിന്‍ പറയുന്നു. യുവരാജിന്റെ പ്രതിസന്ധികളെ മറികടക്കാനുള്ള കഴിവ് ക്രിക്കറ്റ് കളത്തിന് പുറത്തും യുവി എന്നും കാണിച്ചിട്ടുണ്ട്. അടുത്ത് തന്നെ കൂടുതല്‍ കരുത്തോടെ യുവി തിരിച്ചെത്തും സച്ചിന്‍ പറയുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close