യുവിയുടെ തിളക്കത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിന് വിജയം

ipl match 2

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 8 വിക്കറ്റ് ജയം. 5 സിക്‌സറുകളുള്‍പ്പടെയുള്ള യുവരാജിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി പ്രകടനമാണ് ബാംഗ്ലൂരിന് ജയം സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഉയര്‍ത്തിയ 145 റണ്‍സ് ലക്ഷ്യം ബാംഗ്ലൂരിന് വലിയ വെല്ലുവിളി ഉയര്‍ത്തിയില്ല. പുറത്താകാതെ 52 റണ്‍ നേടിയ യുവരാജിന് ഇതു തിരിച്ചുവരവിനുള്ള വേദി കൂടിയായി.

സ്‌കോര്‍:ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 20 ഓവറില്‍ 144/4, ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് 16.4 ഓവറില്‍ 146/2. പാര്‍ഥിവ്  പട്ടേല്‍(37), നിക് മാഡിന്‍സന്‍(4), വിരാട് കോഹ്‌ലി(49),

സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സണില്ലാതെയാണ് ഡല്‍ഹിയിറങ്ങിയത്. പീറ്റേഴ്‌സണിന്റെ വിരലിനേറ്റ പരിക്കാണ് മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കാരണം.

നേരത്തെ ടോസ് നേടിയ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ജീന്‍ പോള്‍ ഡുമിനി(67),ആര്‍എല്‍ ടെയ്‌ലര്‍(43) എന്നിവരുടെ പ്രകടനത്തിലാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്144ലെത്തിയത്. മായങ്ക് അഗര്‍വാള്‍(6), മുരളി വിജയ്(18), ദിനേശ് കാര്‍ത്തിക്(0), മനോജ്‌  തിവാരി(1). എന്നിവര്‍ ആദ്യമേപുറത്തായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close