യുവേഫ സൂപ്പര്‍ കപ്പ് കിരീടം റയല്‍ മാഡ്രിഡിന്

യുവേഫ സൂപ്പര്‍ കപ്പ് കിരീടം റയല്‍ മാഡ്രിഡിന്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയെ പരാജയപ്പെടുത്തിയാണ് ചാംപ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ കിരീടം ചൂടിയത്.

ക്രിസ്റ്റിയാനോ റോണാള്‍ഡോ നേടിയ ഇരട്ട ഗോളുകളാണ് റയലിന്റെ വിജയത്തിനാധാരം. 30, 49 മിനുട്ടുകളിലാണ് റൊണാള്‍ഡോ ഗോളുകള്‍ കരസ്ഥമാക്കിയത്. ഇത്തവണ റയലിലെത്തിയ കൊളംബിയന്‍ താരം ജയിംസ് റോഡ്രിഗസും, ജര്‍മനിയുടെ ടോണി ക്രൂസും, ഗരേത്ത് ബെയ്ïും കരിം ബെന്‍സേമയും പെപ്പേയും അടങ്ങുന്നതായിരുന്നു റയലിന്റെ തകര്‍പ്പന്‍ ടീം. റയലിന്റെ രണ്ടാം സൂപ്പര്‍ കപ്പ് കിരീടമാണിത്. 2002ലാണ് ഇതിനുമുമ്പ് റയല്‍ മാഡ്രിഡ് സൂപ്പര്‍ കപ്പ് ജേതാക്കളായിട്ടുള്ളത്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close