യു.എ.ഇയില്‍ പുതിയ അധ്യയനവര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍

uae schools

യു.എ.ഇ.യിലെ മിക്കവാറും വിദ്യാലയങ്ങളില്‍ ഏപ്രില്‍ ഒന്നിന് പുതിയ അധ്യയനവര്‍ഷം ആരംഭിക്കും. മലയാളി കുട്ടികള്‍ ധാരാളമായി പഠിക്കുന്ന ഇന്ത്യന്‍ സ്‌കൂളുകളില്‍ ഒമ്പതാംക്ലാസ് വരെയുള്ള പരീക്ഷാഫലം വന്നുതുടങ്ങി.യു.എ.ഇ.യിലെ ഏറ്റവും ഫീസ് കുറഞ്ഞതും സാധാരണക്കാര്‍ക്ക് വലിയ അനുഗ്രഹവുമായ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ ഇപ്രാവശ്യം കുട്ടികളുടെ പഠനസമയത്തില്‍ മാറ്റം വരുത്തിക്കൊണ്ടാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. ഓരോ ക്ലാസ്സിലും ഡിവിഷനുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുക എന്ന സദുദ്ദേശ്യത്തിന്റെ ഭാഗമായിട്ടാണ് ഈ സമയമാറ്റം. കുട്ടികളുടെ പഠന സമയമാറ്റത്തോടനുബന്ധിച്ച് അധ്യാപകരുടെയും പ്രവൃത്തിസമയങ്ങളില്‍ മാറ്റം വരും. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ കെ.ജി. 1ന് ക്ലാസ് തുടങ്ങുന്നത് ഏപ്രില്‍ അഞ്ചിനാണെങ്കിലും ഏഴിനാണ് അധ്യയനം ആരംഭിക്കുക. കെ.ജി.1 ന് ചേരാനുള്ള കുട്ടികളുടെ പ്രായം ഈ വരുന്ന ജൂലായ് 31 ന് 4 വയസ്സ് പൂര്‍ത്തിയാകണം എന്ന നിയമം വന്നെങ്കിലും അതില്‍ ഭേദഗതി വരുത്തിക്കൊണ്ട് പ്രായം 3 വര്‍ഷവും 8 മാസവും മതിയാകുമെന്ന് യു.എ.ഇ. വിദ്യാഭ്യാസമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close