യു.ഡി.എഫ്. മദ്യനയം: രാഷ്ട്രീയതട്ടിപ്പ്-വി.എസ്

യു.ഡി.എഫ്. പ്രഖ്യാപിച്ച മദ്യനയം രാഷ്ട്രീയതട്ടിപ്പു മാത്രമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

മദ്യവില്പന ഇനി പഞ്ചനക്ഷത്ര ഹോട്ടലുകളില്‍മാത്രം മതിയെന്നാണ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍കൂടി പൂട്ടുമെന്നും പറയുന്നു. എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറവില്പന ശാലകളില്‍ മദ്യവില്പന തുടരുകയുംചെയ്യും.

418 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന വിഷയത്തില്‍ മണിക്കൂറുകള്‍ക്ക് മുമ്പുവരെ പോരടിച്ചുനിന്ന കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകളും ഘടകകക്ഷികളും പൊടുന്നനെ മദ്യനിേരാധന മുദ്രാവാക്യം ഏറ്റെടുക്കുകയായിരുന്നു. ബാറുകള്‍ പൂട്ടണമെന്ന അഭിപ്രായത്തില്‍ ഉറച്ചുനിന്ന കെ.പി.സി.സി. പ്രസിഡന്റിനെ കടത്തിവെട്ടാന്‍ ഉമ്മന്‍ചാണ്ടി കണ്ടുപിടിച്ച രാഷ്ട്രീയക്കളി മാത്രമാണിത്. ഇതില്‍ ഒട്ടും ആത്മാര്‍ഥതയില്ല.
തത്കാലം യു.ഡി.എഫിലെ രാഷ്ട്രീയ പ്രതിസന്ധി ഒഴിവായി എന്നുമാത്രം. ഹൈക്കോടതിയില്‍ ഇന്നലെവരെ സര്‍ക്കാര്‍ എടുത്ത സമീപനത്തിന് കടകവിരുദ്ധമായി ഇന്ന് നടത്തിയ പ്രഖ്യാപനം കുട്ടിക്കരണം മറിച്ചില്‍ മാത്രമായേ കാണാന്‍ കഴിയൂവെന്നും വി.എസ്. പ്രസ്താവനയില്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close