യു പി കൂട്ടമാനഭംഗം: മൂന്നുപേര്‍ കുറ്റം സമ്മതിച്ചു

up rapeഉത്തര്‍പ്രദേശില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടമാനഭംഗം ചെയ്തശേഷം കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ്. വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല.

പപ്പു യാദവ്, അദ്വേഷ് യാദവ്, ഉര്‍വേഷ് യാദവ് എന്നിവരാണ് കുറ്റം സമ്മതിച്ചത്. 20 വയസിനടുത്ത് പ്രായമുള്ള ഇവര്‍ ബന്ധുക്കളാണ്. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഇനിയും പിടികൂടാനുള്ള രണ്ട് പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നാലാം ദിവസവും തുടരുകയാണ്. അറസ്റ്റിലായവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടുപേരുടെയും രേഖാചിത്രങ്ങള്‍ തയ്യാറാക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.

സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ അറസ്റ്റിലായിട്ടുണ്ട്. പെണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതിപ്പെട്ടിട്ടും അന്വേഷണം നടത്താതിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. കേസില്‍ സി ബി ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. സി ബി ഐ അന്വേഷണം ഉടന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.

കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ വീടുകള്‍ ബി എസ് പി നേതാവും മുന്‍ യു പി മുഖ്യമന്ത്രിയുമായ മായാവതി ഞായറാഴ്ച സന്ദര്‍ശിച്ചു. മുഖ്യമന്ത്രി അഖിലേഷ് യാദവിനും എസ് പി സര്‍ക്കരിനും എതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ച അവര്‍ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് ആവര്‍ത്തിച്ചു. കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്‍ തിങ്കളാഴ്ച പെണ്‍കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കും. രാഹുല്‍ഗാന്ധി അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവം നടന്ന ഉത്തര്‍പ്രദേശിലെ ഗ്രാമം സന്ദര്‍ശിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close