യു പി കൂട്ടമാനഭംഗം: സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ

up rape

രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശചെയ്യും. പെണ്‍കുട്ടികളുടെ ബന്ധുക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്നും ഇതിന്റെ നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സി ബി ഐ അന്വേഷണം വേണെന്നും പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തെ പിന്തുണച്ച് നിരവധി നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി, കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി എന്നിവരാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നും മായാവതി ആവശ്യപ്പെട്ടു. ദേശീയ വനിതാ കമ്മീഷന്‍ സംഘവും ബി ഐ ഐ അന്വേഷണം വേണമെന്ന ആവശ്യത്തെ പിന്തുണച്ചിരുന്നു.

പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷംരൂപ അടിയന്തര സഹായം അനുവദിച്ചമുഖ്യമന്ത്രി അഖിലേഷ് യാദവ് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അതിവേഗ കോടതി സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നു.

അതിനിടെ സംഭവവുമായി ബന്ധപ്പട്ടെ് ഒരാള്‍കൂടി കൂടി അറസ്റ്റിലായി. പോലീസ് കോണ്‍സ്റ്റബില്‍ ഛത്രപാല്‍ യാദവാണ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മറ്റൊരു പോലീസ് കോണ്‍സ്റ്റബിള്‍ സര്‍വേഷ് യാദവ് നേരത്തെ അറസ്റ്റിലായിരുന്നു. ഇവര്‍ രണ്ടുപേരെയും പോലീസ് സേനയില്‍ നിന്ന് കഴിഞ്ഞ ദിവസം തന്നെ പിരിച്ചുവിട്ടിരുന്നു. പപ്പു യാദവ്, അവദേശ് യാദവ്, ഉര്‍വേഷ് യാദവ് എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായ മറ്റു പ്രതികള്‍. തിരിച്ചറിയാത്ത രണ്ടു പ്രതികളെ ഇനിയും പിടികൂടാനുണ്ട്.

ബദൗന്‍ ജില്ലയിലെ കത്രയില്‍ സഹോദരപുത്രികളായ പതിന്നാലും പതിനഞ്ചും വയസ്സ് പ്രായമുള്ള കുട്ടികളെയാണ് ബലാത്സംഗം ചെയ്ത് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയത്. സംഭവത്തിന്റെ നടക്കം വിട്ടുമാറുന്നതിനുമുമ്പ് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ മണ്ഡലമായ അസംഗഢില്‍ പതിനേഴ് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ നാലംഗ സംഘം ബലാത്സംഗം ചെയ്തു. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close