യു.പി.യില്‍ വെള്ളപ്പൊക്കം: അഞ്ച് മരണം; 11 പേരെ കാണാതായി

ഉത്തര്‍പ്രദേശിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. പതിനൊന്നു പേരെ കാണാതായി. മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്.

മൊറാദാബാദ്, പിലിഭിത്ത്, ബിജ്‌നോര്‍, ലഖിംപുര്‍, ഖേരി എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കം കനത്ത ദുരിതം വിതച്ചത്. ഇവിടങ്ങളിലെ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.

മൊറാദാബാദ് ജില്ലയിലെ ഭോജ്പുരയിലെ രാംഗംഗ നദിയില്‍ വീണാണ് രണ്ട് കുട്ടികള്‍ മരിച്ചത്. അഞ്ചു കുട്ടികള്‍ നീന്തുന്നതിനിടയില്‍ നദിയില്‍ മുങ്ങി. മൂന്നു പേരെ നാട്ടുകാര്‍ രക്ഷിച്ചു. ബിജ്‌നോര്‍ ജില്ലയില്‍നിന്നാണ് പതിനൊന്നു പേരെ കാണാതായത്. യാത്രക്കാരുമായി പോയ കുതിരവണ്ടി പാലത്തില്‍നിന്ന് നദിയിലേക്ക് മറിഞ്ഞാണ് ദുരന്തമുണ്ടായത്.

ലഖിംപുര്‍ ജില്ലയിലെ ശാരദാ നദിയില്‍ വെള്ളം അപകടകരമാംവിധം പൊങ്ങി. ഇതേ ത്തുടര്‍ന്ന് പാലിയ-ദുത്വാ പാത വെള്ളത്തിനടിയിലാണ്. സിദ്ദാനഗര്‍, ചന്ദനഗര്‍, ഗാന്ധിനഗര്‍ തുടങ്ങി നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. ഉത്തരാഖണ്ഡില്‍ കനത്ത മഴയെത്തുടര്‍ന്ന് വെള്ളംപൊങ്ങിയതാണ് യു.പി.യില്‍ ദുരിതത്തിനിടയാക്കിയത്. 15,000-ത്തോളം പേരെ വെള്ളപ്പൊക്കക്കെടുതി ബാധിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close